Jessica Valitutto , Obesity , weight loss , surgery, blogger, photos,   bariatric weight loss surgery , excess skin, Instagram ,followers,miracle,cure, hard work, exercise, Brazil, model,
in , ,

മുൻപ് പുച്ഛിച്ചു തള്ളിയവരെ തന്റെ ആരാധകരാക്കിയ ബ്രസീലിയൻ സുന്ദരി

റിയോ ഡി ജെനീറോ: ബ്രസീലിൽ നിന്നുള്ള വനിതാ ബ്ലോഗർ സമൂഹമാധ്യമങ്ങൾ താരമായത് തികച്ചും വ്യത്യസ്ത രീതിയിലൂടെ. അമിതവണ്ണത്തിന്റെ ( Obesity ) പേരിൽ ഒട്ടേറെ പരിഹാസങ്ങൾക്ക് വിധേയായ ജെസീക്ക വാലിടുറ്റൊ എന്ന വനിത തന്റെ ഇച്ഛാശക്തിയിലൂടെ അമിതവണ്ണം കുറച്ചു താരമായി മാറിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മറ്റു പലരും നിരാശരായി തങ്ങളുടെ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കുന്നിടത്താണ് ജെസീക്ക ശ്രദ്ധേയയായത്. ശരീരഭാരം കുറയ്ക്കുവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും ഉടനടി പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിൽ മറ്റുള്ളവരെപ്പോലെ ജെസീക്കയും ആദ്യം നിരാശയിലാണ്ടു. എന്നാൽ ആ യുവതിയുടെ മനോധൈര്യവും കഠിനാധ്വാനവും വൈകിയാണെങ്കിലും ഫലം കണ്ടു.

ശസ്ത്രക്രിയയ്ക്ക് മുൻപ് 146 കിലോയോളം ഭാരമുണ്ടായിരുന്ന ജെസ്സീക്ക അതിനുശേഷം 90 കിലോയോളമാണ് ഭാരം കുറച്ചത്. 2010-ൽ നടത്തിയ ബാരിയാട്രിക് വെയിറ്റ് ലോസ് സർജറിയെ തുടർന്ന് ശസ്ത്രക്രിയയിൽ വന്‍തോതില്‍ ശരീരഭാരം കുറഞ്ഞെങ്കിലും ചർമ്മം ചുക്കിച്ചുളിഞ്ഞതിനെ തുടർന്ന് അത് നേരെയാക്കാന്‍ വീണ്ടും മറ്റൊരു ശസ്ത്രക്രിയ നടത്തി.

Jessica Valitutto , Obesity , weight loss , surgery, blogger, photos,   bariatric weight loss surgery , excess skin, Instagram ,followers,miracle,cure, hard work, exercise, Brazil, 
വയറിന്റെ വലിപ്പം കുറച്ച് അതിലൂടെ വിശപ്പ് കുറയ്ക്കുന്ന ബാരിയാട്രിക് ശസ്ത്രക്രിയക്കു ശേഷം പെട്ടെന്ന് ഫലം കിട്ടാതെ വന്നപ്പോള്‍ തുടക്കത്തില്‍ നിരാശ തോന്നിയെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിനായി കഠിനാധ്വാനം ചെയ്യാന്‍ ജെസീക്ക തീരുമാനിക്കുകയായിരുന്നു.

ഒരു പേഴ്‌സണല്‍ ട്രെയിനറെ വച്ച്‌ ജെസ്സീക്ക കടുത്ത ഫിറ്റ്‌നസ് ട്രെയിനിങ് തുടർന്നു. ഇതിനൊപ്പം കടുത്ത ഭക്ഷണ നിയന്ത്രണവും നടപ്പാക്കി. തന്റേതായ രീതിയിൽ ഭക്ഷണക്രമം പാലിച്ച ജെസീക്ക നീണ്ട കാത്തിരിപ്പിനൊടുവിൽ മോഡലുകളെ തോൽപ്പിക്കുന്ന ശരീര വടിവ് നേടിയെടുത്തു.

തന്റെ മുൻകാല ചിത്രങ്ങളും നിലവിലെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചുകൊണ്ട് നല്ലൊരു താരതമ്യ പഠനത്തിനാണ് തന്നെ പിന്തുടരുന്നവർക്ക് ജെസീക്ക അവസരം നൽകുന്നത്.

Jessica Valitutto , Obesity , weight loss , surgery, blogger, photos,   bariatric weight loss surgery , excess skin, Instagram ,followers,miracle,cure, hard work, exercise, Brazil, ഇപ്പോൾ 907,000-ലധികം ആളുകളാണ് ജെസീക്കയുടെ അഴകളവുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചെത്തുന്നവര്‍ക്ക് മികച്ചൊരു ഡയറ്റീഷ്യനെ പോലെ ഉപദേശങ്ങള്‍ നല്‍കാനും ജെസ്സീക്ക ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.

ക്ഷമയും മനോധൈര്യവും കഠിനാധ്വാനവുമാണ് തനിക്ക് ഈ വിധത്തില്‍ ശരീരത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്ന് ജെസ്സീക്ക സാക്ഷ്യപ്പെടുത്തുന്നു.

പാതിവഴിക്ക് ശ്രമം ഉപേക്ഷിച്ചിരുന്നെങ്കില്‍, ഇന്നും പഴയ രീതിയില്‍ തന്നെ അമിതവണ്ണവുമായി ജീവിതം തുടര്‍ന്നേനെയെന്നും ജെസ്സീക്ക വെളിപ്പെടുത്തി. തന്റെ ശരീരവും മനസ്സുമായുള്ള പോരാട്ടം ഈ സുന്ദരി ഇപ്പോഴും തുടരുകയാണ്.

Jessica Valitutto , Obesity , weight loss , surgery, blogger, photos,   bariatric weight loss surgery , excess skin, Instagram ,followers,miracle,cure, hard work, exercise, Brazil, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഐശ്വര്യാ റായ് ഇൻസ്റ്റഗ്രാമിൽ; ആദ്യ പോസ്റ്റ് മകൾ ആരാധ്യയുമൊത്തുള്ള ഫോട്ടോ

Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,

കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോൾ വിലയിൽ വീണ്ടും വർദ്ധനവ്