Jet Li , health condition, actor’s manager, revealed, speculation , social media, reports, photo, films, Mulan, Disney, South China Morning Post ,USA Today, Steven Chasman,China, social-media platforms , completely fine,
in , ,

സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ അസുഖബാധിതനോ? സത്യാവസ്ഥയുമായി മാനേജർ

ബീജിംഗ്: ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ ( Jet Li ) അസുഖബാധിതനാണെന്നും അദ്ദേഹം അസഹ്യമായ വേദന സഹിക്കുകയാണെന്നും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ വേളയിലാണ് ജെറ്റ് ലീയുടെ ആരോഗ്യത്തെ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാനേജർ രംഗത്തെത്തിയത്.

മെയ് 19-ന് ‘സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്’ എന്ന പത്രത്തിലാണ് സൂപ്പര്‍സ്റ്റാര്‍ ജെറ്റ് ലീയുടെ പരിതാപകരമായ അവസ്ഥ ആദ്യമായി പുറത്തു വന്നത്. ‘താൻ ജരാനരകള്‍ ബാധിച്ചു രോഗിയായതായും സഹിക്കാന്‍ കഴിയാത്ത വേദനയിലാണെന്നും’ താരം അറിയിച്ചതായി പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍ ആക്ഷന്‍ ഹീറോയുടെ ദയനീയാവസ്ഥ ആരാധകരെ വിഷമവൃത്തത്തിലാക്കി. ഈ പത്ര റിപ്പോർട്ടിനെ തുടർന്ന് മറ്റനേകം മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വാർത്ത കാട്ടുതീ പോലെ പ്രചരിക്കുകയായിരുന്നു.

എന്നാൽ ജീവന് ഭീഷണി നേരിടുന്ന അവസ്ഥയിലല്ല ജെറ്റ് ലീയെന്നും അദ്ദേഹത്തിന്റെ ആരോഗ്യം പൊതുവെ തൃപ്തികരമാണെന്നും ജെറ്റ് ലീയുടെ മാനേജരായ സ്റ്റീവൻ ചാസ്മാൻ വെളിപ്പെടുത്തി. തന്റെ മോശം അവസ്ഥയിൽ ഒരു ഫോട്ടോ പുറത്തു വന്നാൽ താൻ വളരെ പ്രശ്നത്തിലാണെന്ന് മറ്റുള്ളവർക്ക് തോന്നാമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജെറ്റ് ലീയുടെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചതെന്നും മാനേജർ അഭിപ്രായപ്പെട്ടു. ജെറ്റ് ലീയോടുള്ള പ്രേക്ഷകരുടെ കടുത്ത ആരാധനയിൽ നിന്ന് ഉടലെടുത്ത ആകാംക്ഷയാണ് ഇത്തരമൊരു കിംവദന്തിക്കു കാരണമായതെന്നും ‘യുഎസ്എ ടുഡേ’യോട് അദ്ദേഹം പറഞ്ഞു.
Jet Li , health condition, actor’s manager, revealed, speculation , social media, reports, photo, films, Mulan, Disney, South China Morning Post ,USA Today, Steven Chasman,China, social-media platforms , completely fine,വാസ്തവമെന്തെന്നാൽ 2010-ൽ ജെറ്റ് ലീയ്ക്ക് ‘ഹൈപ്പര്‍ തൈറോയിഡിസം’ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ മസിലുകൾക്ക് ബുദ്ധിമുട്ടുണ്ടായി. കൂടാതെ ഉറക്കത്തിനും പ്രശ്നങ്ങൾ നേരിട്ടതായി മാനേജർ വെളിപ്പെടുത്തി.

സിനിമയില്‍ സാഹസികമായ സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ശരീരത്തിന് ഏറെ ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കേണ്ടി വന്നതും അദ്ദേഹത്തിന്റെ ആരോഗ്യം മോശമാക്കി. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ജെറ്റ് ലീ സിനിമകളുടെ എണ്ണം കുറയ്ക്കുവാനായി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ചികിത്സാസംബന്ധമായ കാര്യങ്ങളിലാണ് കൂടുതൽ സമയവും വിനിയോഗിച്ചത്. സ്വാഭാവികമായും ചിത്രങ്ങൾ കുറഞ്ഞു. എങ്കിലും ചലച്ചിത്ര രംഗത്തു നിന്ന് അദ്ദേഹം പൂർണ്ണമായും വിരമിച്ചിരുന്നില്ല.

ഡിസ്‌നിയുടെ പുറത്തു വരാനിരിക്കുന്ന ‘മുലാൻ’ എന്ന ചിത്രത്തിൽ ജെറ്റ് ലീ ചക്രവർത്തിയുടെ വേഷം അഭിനയിക്കുമെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുണ്ടായിരുന്നു. ഡിസ്‌നിയുടെ അനിമേഷൻ ചിത്രമായ ‘മുലാൻ’ ലൈവ് ആക്ഷൻ മൂവിയായി വീണ്ടും തിരശ്ശീലയിലെത്തവെ ജെറ്റ് ലീയെ ചക്രവർത്തിയായി കാണാമെന്നു കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് ഈ മാസം 19-ന് അദ്ദേഹത്തെ പറ്റി ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വന്നത്.

ഇപ്പോൾ 55 വയസായ ജെറ്റ് ലീയുടെ ആരോഗ്യാവസ്ഥ പഴയതു പോലെ തികച്ചും തൃപ്തമല്ലെങ്കിലും അദ്ദേഹം സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നത് ആരാധകർക്ക് ആശ്വാസമാണ്. ആക്ഷന്‍ രംഗങ്ങളില്‍ നല്ല മെയ്‌വഴക്കത്തോടെയും സ്വഭാവിക ചലനങ്ങളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിച്ച് മനം കവരുന്ന ആ പഴയ ജെറ്റ് ലീക്കായി ആരാധകര്‍ വീണ്ടും കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

UST Global ,ETL Test Automation firm ,QuerySurge, partners, New York ,data testing , validation, software firm, partnership , A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,

ഇ ടി എൽ ഓട്ടോമേഷൻ കമ്പനിയായ ക്വെറി സർജുമായി യു എസ് ടി ഗ്ലോബൽ ധാരണയായി

Patriarch Bava,meet, CM, Pinarayi,Syriac Orthodox Church, Cliff House, Moran Mor Ignatius Aphrem II is the patriarch of the Syriac Orthodox Church. He became the 123rd Syriac Orthodox Patriarch of Antioch,  , 

സഭാപ്രശ്നം: മുഖ്യമന്ത്രി പാത്രിയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി