in

വാർത്തയും വിനോദവും കൈക്കുടന്നയിലാക്കി ജ്യുവൽ 

ഒരേ സമയം വേറിട്ട മാധ്യമങ്ങളിൽ നിറയുകയാണ് ജ്യുവൽ ബേബി [ Jewel Baby ]. പത്രപ്രവർത്തനം എന്ന തൊഴിലിടത്തു മികവ് കാട്ടുന്നതിനൊപ്പം സിനിമയിലും റേഡിയോയിലും മോഡലിംഗ് രംഗത്തും നിറ സാന്നിധ്യമാകുകയാണ് ഈ ഇക്കോണോമിക്സ് എം എ ക്കാരി.  വ്യത്യസ്ത മാധ്യമങ്ങളിൽ ഒരേ സമയം ഇങ്ങനെ നിറഞ്ഞു നിൽക്കാനാവുന്നതെങ്ങനെ? ജ്യുവലിന്റെ ഉത്തരം വളരെ ലളിതമാണ്. “പത്രപ്രവർത്തനമാണെന്റെ ജോലി. എന്നിരുന്നാലും സ്വപ്നങ്ങൾക്ക് പിറകെ പോകുക എന്നൊന്നുണ്ടല്ലോ. അതാണ് മോഡലിംഗിലും സിനിമാരംഗത്തും റേഡിയോ വീജേ യായും പ്രവർത്തിക്കാനുള്ള പ്രചോദനം.”

യു സി കോളേജിൽ നിന്ന് ഇക്കോണോമിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം കോട്ടയം പ്രസ് ക്ലബിൽ നിന്ന് ജേർണലിസം-വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ നേടി. ഉടനെ തന്നെ തൃശൂരിൽ റെഡ് എഫ് എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി നിയമനം ലഭിച്ചു. ഒരു വർഷം അവിടെ ജോലി ചെയ്ത ശേഷം, പത്രപ്രവർത്തന പഠനത്തിന്റെ കരുത്തുമായി കൊച്ചി ദൂരദർശനിൽ ന്യൂസ് റിപ്പോർട്ടറായി. ഇതോടൊപ്പം ആകാശവാണി റെയിൻബോ എഫ് എമ്മിൽ  ആർ ജെ യുമായി.

Jewel2“ഇതിനിടയിലാണ് മോഡലിംഗ് അസൈൻമെന്റുകൾ ഒന്നിന് പിറകെ ഒന്നായി വന്നത്. ആദ്യമൊന്നും അവയൊന്നും കാര്യമായെടുത്തില്ലെങ്കിലും, പിന്നീട് അവസരങ്ങൾ കുന്നുകൂടാൻ തുടങ്ങി. ടെലിവിഷൻ പരസ്യങ്ങളുടെ വളർച്ചയും മോഡലിംഗിന്റെ സാധ്യതകളും മനസിലായതോടെ അവയോട് കൂടുതൽ അടുക്കാൻ തുടങ്ങി,” ജ്യുവൽ പറയുന്നു.

“ടെലിവിഷൻ രംഗം കൂടുതൽ മികവോടെ വളർന്നതോടെ, വ്യത്യസ്തങ്ങളായ പരിപാടികൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ടെലിവിഷൻ പ്രോഗ്രാമുകളുടെ ആങ്കറിങ് തനിക്കു വഴങ്ങുമെന്ന് ബോധ്യമായപ്പോൾ, ടി വി പരിപാടികൾ അവതരിപ്പിക്കാനും, വിഡിയോ ജോക്കിയുടെ മേലങ്കിയണിയാനും കഴിഞ്ഞു”.

ഇന്നിപ്പോൾ ടെലിവിഷൻ ചാനലുകളുടെ എണ്ണം കൂടിയിരിക്കുന്നു. അവയിലെല്ലാം വിഡിയോ ജോക്കിമാരും സെലിബ്രിറ്റി ഇന്റർവ്യൂവർമാരും അത്യാവശ്യമായി വന്നതോടെ, പല ചാനലുകളിൽ പല സമയങ്ങളിൽ ജ്യുവലിനെ കാണാം.  “കൈരളിയിലും, അമൃതയിലും, ജയ്‌ഹിന്ദിലും, കേരള വിഷനിലും, ജനം ടിവിയിലും, എ സി വിയിലുമൊക്കെ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട് ഞാൻ. പല തരം പരിപാടികൾ.  ചിലതിൽ ഭക്ഷണ സംബന്ധമായ പരിപാടികളാണെങ്കിൽ, മറ്റു ചിലതിൽ സെലിബ്രിറ്റി ചാറ്റ് ആയിരിക്കും. അതുമല്ലെങ്കിൽ ജോലിയുടെ ഭാഗമായി ദൂരദർശനിൽ സാമ്പത്തിക വാർത്തയുടെ പിറകെ പോകുന്ന ജേർണലിസ്റ്റാണ്  ഞാൻ. ഒക്കെ ചെയ്യാൻ കഴിയുന്നു എന്നത് തന്നെ വലിയ ഭാഗ്യം,” ജ്യുവൽ വിശദമാക്കുന്നു.

ഇതിനിടയിൽ സിനിമയിലും ഒരു കൈനോക്കുന്നുണ്ടല്ലോ?  “അവസരം കിട്ടുമ്പോൾ അത് വേണ്ടെന്നു വയ്ക്കുന്നതെന്തിനാ എന്നാലോചിക്കും. അവസരം നല്ലതാണെങ്കിൽ എന്തായാലും ഒരു കൈ നോക്കും,” ജ്യുവൽ ബേബി പറയുന്നു.  സിനിമയിൽ ജ്യുവൽ ഡബ്ബിങ് രംഗത്ത് കഴിവ് തെളിയിക്കുയാണ്. “കുറെ സിനിമകളിൽ ഡബ്ബ് ചെയ്തു. കസബ, ഇത് താൻഡ്രാ പോലീസ്, അച്ചായൻസ്, 168 അവേഴ്സ് എന്നിങ്ങനെ ചില സിനിമകളിൽ ശബ്ദം നൽകാനായത് ഭാഗ്യമായി കരുതുന്നു. ഉടനെ വരാനിരിക്കുന്ന റിച്ചി എന്ന നിവിൻ പോളി ചിത്രത്തിലും എന്റെ ശബ്ദ സാന്നിധ്യമുണ്ട്,” ഫെഫ്കയിൽ അംഗത്വമുള്ള ജ്യുവൽ ആത്മവിശ്വാസം തുളുമ്പുന്ന ചിരിയോടെ കൂട്ടിച്ചേർക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ രാമലീലയിൽ ഒരു വാർത്താ അവതാരകയായും ജ്യുവൽ ബേബി ബിഗ് സ്‌ക്രീനിൽ ഉണ്ടായിരുന്നു.

ഇതൊക്കെ ചെയ്യാൻ സമയം കണ്ടെത്തുമ്പോഴും പത്രപ്രവർത്തന രംഗത്ത് നിന്ന് മാറിനിൽക്കുന്നേയില്ല ജ്യുവൽ. പ്രധാനപ്പെട്ട സാമ്പത്തികകാര്യ വാർത്തകൾക്കു പിന്നാലെ ദൂരദർശന്റെ മൈക്രോഫോണുമായി ജ്യുവൽ ഓടിയെത്തുമെന്ന് സഹപ്രവർത്തകർ പറയുന്നു.

Jewel_blivenews_1

റേഡിയോയിലും ടിവിയിലും കണ്ടും കേട്ടും പരിചയിച്ച പല പരസ്യങ്ങൾക്കും ശബ്ദം നൽകിയിട്ടുള്ളത് ജ്യുവലാണ്. അസറ്റ് ഹോംസ്, ധാത്രി, പോപ്പിക്കുടകൾ, മനോരമ കലണ്ടർ, മനോരമ ഇയർ ബുക്ക് തുടങ്ങി, അങ്ങനെ പല പരസ്യങ്ങൾക്കും ജ്യുവൽ ബേബി ഡബ്ബ് ചെയ്തിട്ടുണ്ട്. ഇവയ്ക്കൊക്കെ പുറമെ, കുട്ടികൾക്കായുള്ള ടി വി പരമ്പരകൾ, സി ഡി കൾ  എന്ന്നിവയിലും ജ്യുവലിന്റെ ശബ്ദമുണ്ട്. “കൊച്ചു ടിവിയിലെ ബാലവീറിൽ റാണിദേവതയുടെ ശബ്ദം എന്റേതാണ്. ശാലോം ടിവിയിലെ പ്രിൻസ് ആൻഡ് ഫ്രണ്ട്സ്, ലിറ്റിൽ സെയിന്റ് എന്നെ പരിപാടികളിലും ശബ്ദം നൽകാൻ കഴിഞ്ഞു,” ചാരിതാർഥ്യത്തോടെ ജ്യുവൽ പറയുന്നു. മനോരമ പുറത്തിറക്കിയ തക്കുടു, മാജിക് പ്ലാനറ്റ് എന്നീ കുട്ടികളുടെ സി ഡി കൾക്ക് വേണ്ടിയും ഡബ്ബ് ചെയ്യാനായി.

ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു? “ജേർണലിസം എന്റെ പ്രൊഫഷനും, ഡബ്ബിങ്, അഭിനയം, മോഡലിങ് എന്നിവ എന്റെ പാഷനുമാണ്. അപ്പൊ എല്ലാത്തിനും സമയം കണ്ടെത്തണമല്ലോ. അത് ചെയ്യാനാകുന്നു എന്നതാണ് ഏറെ സന്തോഷം തരുന്നത്, ജ്യുവൽ ബേബി പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ryan international school case, murder, CBI, arrest, class XI, student,

രണ്ടാം ക്ലാസുകാരന്റെ മരണം; പതിനൊന്നാം ക്ലാസുകാരന്‍ കസ്റ്റഡിയിൽ

Nimisha Fathima, mother, Bindu, Rekha Sharma, visit, National Women’s Commission , acting Chairperson, IS, Islamic State, missing, daughter, Afghanistan, Kerala, Hadiya, investigation, complaint,

നിമിഷ ഫാത്തിമയുടെ അമ്മ രേഖ ശർമ്മയ്ക്ക് പരാതി നൽകി