in

ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ജിയോ റെയില്‍ ആപ്

കൊച്ചി: ജിയോ ഫോണ്‍ ഉപ യോക്താക്കള്‍ക്ക് റെയില്‍വേ ടിക്കറ്റിംഗ് സൗകര്യമൊരുക്കി ജിയോ റയില്‍ ആപ്. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ്‌ കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇ-വാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ്‌ ബുക്കിംഗ് , കാന്‍സലേഷന്‍, ആവശ്യസമയങ്ങളില്‍ തത്കാല്‍ ബുക്കിംഗ് തുടങ്ങിയവ ഇനി ജിയോ ആപ് വഴി ചെയ്യാനാകും.

കൂടാതെ പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം,റൂട്ട്, ട്രെയിന്‍ എത്തിച്ചേരുന്ന സമയം, സീറ്റ്‌ ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങള്‍ അറിയാനുള്ള സൗകര്യങ്ങളും ജിയോ റെയില്‍ ആപിലുണ്ട്.
ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് ജിയോ റെയില്‍ ആപ് വഴി അക്കൗണ്ട്‌ തുടങ്ങി ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ജിയോ നല്‍കുന്ന ഈ ഡിജിറ്റല്‍ സേവനം വഴി  റെയില്‍ യാത്രക്കാര്‍ക്ക് നീണ്ട ക്യുവും, ഏജെന്റ്റ് കമ്മിഷനുകളും ഒഴിവാക്കാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഈ വിഷയം ചർച്ച ചെയ്യാൻ ഏതെങ്കിലും ടെലിവിഷൻ ചാനൽ തയ്യാറാവുമോ?

മാമാങ്കം പദ്മകുമാര്‍ സംവിധാനം ചെയ്യും; സംഭവിച്ചത് എന്ത്? പ്രൊഡ്യൂസര്‍ വേണു കുന്നപ്പിള്ളി സംസാരിക്കുന്നു