Jio, Reliance, Kochi Corporation ,
in , ,

ജിയോയ്ക്ക് കേരള സർക്കാരിന്റെ ഇളവ്; നഷ്ടം 20 കോടി രൂപ

കൊച്ചി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് (Reliance Jio) സംസ്ഥാന സര്‍ക്കാർ അനുവദിച്ച ഇളവ് വിവാദമാകുന്നു. ഉത്തരവ് നടപ്പാകുന്നതോടെ കൊച്ചി കോര്‍പ്പറേഷന് (Kochi Corporation) ഇരുപത് കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

കൊച്ചി നഗരത്തില്‍ കേബിളുകളിടാനായി റിലയന്‍സ് ജിയോ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നുണ്ട്. ഈ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഈടാക്കുന്ന തുകയില്‍ ഇളവു നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

കൊച്ചി നഗരപരിധിയില്‍ ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി ഇരുന്നൂറ്റി നാല്‍പ്പത്തിയൊന്ന് കിലോ മീറ്റര്‍ റോഡാണ് കുഴിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ജലഅതോറിറ്റി അടക്കമുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കൊച്ചി കോര്‍പ്പറേഷൻ തുക ഈടാക്കാറുണ്ട്.

സ്ക്വയര്‍ മീറ്ററൊന്നിന് 5,930 രൂപയാണ് നിലവിൽ ഈടാക്കുന്ന തുക. ഈ നിരക്ക് 3,868 രൂപയായി ഇളവു ചെയ്തു കൊടുക്കണമെന്ന് സര്‍ക്കാർ ഉത്തരവിട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

സർക്കാർ സ്ഥാപങ്ങൾക്ക് പോലും നൽകാത്ത ഇളവ് വൻകിട സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെ തുടർന്ന് കൊച്ചി കോര്‍പ്പറേഷന് ഇരുപത് കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നും അതിനാൽ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നുണ്ട്.

അദാനി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് കേരള സർക്കാർ സമാനമായ ഇളവ് അനുവദിച്ചിരുന്നു. ഇതും നേരത്തെ വിവാദമായെങ്കിലും പൊതുതാല്‍പര്യമുളള പദ്ധതിയായതിനാലാണ് ഇളവ് നൽകിയതെന്ന് സര്‍ക്കാർ വിശദീകരണം നൽകിയിരുന്നു.

Jio, Reliance, Kochi Corporation , എന്നാല്‍ തികച്ചും സ്വകാര്യ സംരംഭമായ റിലയന്‍സ് ജിയോയ്ക്ക് സമാനമായ ഇളവു നല്‍കുന്നതെന്തിനെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം സര്‍ക്കാര്‍ ഇതുവരെ നൽകിയിട്ടില്ല.

സിറ്റി ഗ്യാസ് പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ നഷ്ടപരിഹാരത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ മാത്രമേ നഷ്ടപരിഹാരം ഈടാക്കാവൂ എന്ന് കേരള സർക്കാർ നിർദ്ദേശിച്ചിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെയും അദാനി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചിയടക്കമുളള നഗരങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സ്ക്വയര്‍ കിലോമീറ്റിന് 5330 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍റെ ആവശ്യം.

എന്നാൽ ഈ തുക സ്ക്വയര്‍ കിലോ മീറ്ററിന് 2,000 രൂപ എന്ന നിരക്കിലേക്ക് ഇളവു ചെയ്യണമെന്ന് സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തന്മൂലം കൊച്ചി നഗരസഭയ്ക്ക് എഴുപതു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വാദം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

T20 ,india ,australia

ട്വന്റി-20 ടീം: നെഹ്‌റ, കാര്‍ത്തിക് തിരിച്ചെത്തി, രഹാനെ പുറത്ത്

Mohanlal, Swachhata Hi Seva, participated, Gandhi Jayanthi

മാലിന്യത്തെ തുരത്താൻ മോഹൻലാൽ ചൂലെടുത്തു