in ,

ജിഷ്ണു കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസില്‍ (Jishnu) അന്വേഷണം ഏറ്റെടുക്കേണ്ടെന്ന സിബിഐ (CBI) തീരുമാനം പുനഃപരിശോധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ (central govt) സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാടിൽ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്ന് കോടതി വിമർശിച്ചു.

കേസിന്റെ എല്ലാ വശവും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രമാണെന്നും ഉടൻ തന്നെ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

അടുത്ത മാസം അഞ്ചിനകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കേസിലെ മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ സർക്കാർ നൽകാത്തത് എന്തു കൊണ്ടാണെന്ന് കോടതി ആരാഞ്ഞു.

തുടർന്ന് കേസ് പരിഗണിക്കുന്നത് പരമോന്നത നീതിന്യായ കോടതി മാറ്റിവച്ചു. ജിഷ്ണുക്കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സിബിഐയ്ക്ക് വീഴ്ച്ച പറ്റിയെന്ന് സുപ്രീംകോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

ഈ മാസം ഒന്‍പതിന് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ജോലിഭാരം കൂടുതലാണെന്നും കേസ് അന്വേഷിക്കാന്‍ സംസ്ഥാന പോലീസിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ നിലപാട് അറിയിച്ചത്.

എന്നാല്‍ സുപ്രീം കോടതി ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ മറുപടി നല്‍കാന്‍ മുൻപ് സമയം ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിബിഐയോട് കോടതി ചോദിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഫോൺ കെണി: റിപ്പോർട്ടിന് അംഗീകാരം; ചാനലിനെതിരെ ശുപാർശ

Flying Bum, crashed, investigation, injuring , two people, World’s largest aircraft , English county, Bedfordshire, Airlander 10, 92 meters (300ft) long ,weighs 20 tons, Hybrid Air Vehicles Ltd, Air Accidents Investigation Branch

ആകാശക്കപ്പല്‍ ഫ്ലയിംഗ് ബം തകര്‍ന്നു; അന്വേഷണം ഊർജ്ജിതം