in ,

ജിഷ്ണു കേസിൽ കേരളത്തിന്റെ ഉത്തരവ് ലഭിച്ചില്ല: സിബിഐ

ന്യൂഡൽഹി: തൃശൂർ പാമ്പാടി നെഹ്‌റു കോളേജ് (Pampady Nehru college) വിദ്യാർത്ഥി ജിഷ്ണു (Jishnu) പ്രണോയിയുടെ ആത്മഹത്യ അന്വേഷിക്കാനുള്ള കേരള സർക്കാർ വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ (CBI) സുപ്രീംകോടതിയെ (SC) അറിയിച്ചു.

കേരളത്തിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.

സിബിഐ തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

ജിഷ്‌ണു പ്രണോയിയുടെ മരണവും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിക്കു മർദ്ദനമേറ്റതും സംബന്ധിച്ച കേസുകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

കൂടാതെ ജിഷ്ണുവിന്റെ ആത്മഹത്യയെ സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുമോയെന്ന് അറിയിക്കാൻ സിബിഐയോടും കഴിഞ്ഞ തവണ വാദം കേള്‍ക്കവേ കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അന്വേഷണം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് ഇന്നും സിബിഐ നിലപാട് അറിയിക്കാതെ വന്നപ്പോഴാണ് ചൊവ്വാഴ്ച്ച തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഇക്കാര്യത്തിൽ ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കിയത്.

ഈ കേസുകളില്‍ പ്രതികളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ജനുവരി ആറിന് വൈകുന്നേരം ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അസി. പ്രഫ. സി.പി.പ്രവീൺ, പിആർഒ സഞ്ജിത് വിശ്വനാഥൻ, അസി. പ്രൊഫ. ദിപിൻ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു.

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

WhatsApp, not working,stopped, issue, messaging app, users

വാട്സ്ആപ്പ് നിശ്ചലമായി; വ്യാജനെതിരെ ജാഗ്രതാനിർദ്ദേശം

ഗെയില്‍ വിരുദ്ധ സമരം: നവംബര്‍ ആറിന് സര്‍വ്വകക്ഷി യോഗം