in ,

ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ല: സിബിഐ

ന്യൂഡല്‍ഹി: പ്രമാദമായ ജിഷ്ണു പ്രണോയ് കേസ് (Jishnu case) അന്വേഷിക്കില്ലെന്ന് സിബിഐ (CBI) സുപ്രീം കോടതിയിൽ (Supreme court) വ്യക്തമാക്കി. ജിഷ്ണുക്കേസ് അന്തര്‍ സംസ്ഥാന കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് സിബിഐയുടെ നിലപാട്.

ഈ കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ് അന്വഷിച്ചാല്‍ മതിയെന്നുമുള്ള സിബിഐ വിശദീകരണത്തിൽ കോടതി നിരാശ രേഖപ്പെടുത്തി. സിബിഐയുടെ നിലപാട് നിരാശാജനകമാണെന്നും നിലപാട് രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു.

അന്വേഷണം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന് നാലു മാസം സിബിഐ എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ആരാഞ്ഞു. ഇത്തരം നിലപാടുകളോട് യോജിക്കാനാവില്ലെന്നും ഇത് ആവര്‍ത്തിച്ചാല്‍ കോടതിയ്ക്ക് ഇടപെടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കൈമാറിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ വിജ്ഞാപനം ലഭിച്ചില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 15-ന് വിജ്ഞാപനം ഇറക്കിയിരുന്നെന്നും ഇത് സിബിഐ അഭിഭാഷകന് രേഖാമൂലം നല്‍കിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ആശുപത്രി മാനേജ്മെന്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Ghost engine, loco pilot, driverless engine,Wadi station

സ്വയം ഓടിയ എഞ്ചിൻ; കീഴടക്കിയത് സാഹസികനായ ലോക്കോ പൈലറ്റ്