in ,

ജിഷ്​ണു കേസ്​ സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജിഷ്ണു കേസ് (Jishnu case) ഏറ്റെടുക്കാൻ സിബിഐ തയ്യാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കോടതി കുറ്റപ്പെടുത്തി.

അഞ്ച് മാസത്തോളം സിബിഐ കേസന്വേഷണം വൈകിച്ചുവെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കാലതാമസത്താൽ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.

എന്നാൽ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നു. ഏറ്റെടുക്കാനുള്ള പ്രാധാന്യം കേസിനില്ലെന്നും സിബിഐയ്ക്ക് ഇപ്പോള്‍ത്തന്നെ കേസുകളുടെ ബാഹുല്യമുണ്ടെന്നുമായിരുന്നു സിബിഐ നേരത്തെ നൽകിയ വിശദീകരണം.

എന്നാല്‍ ഇത് പുന:പ്പരിശോധിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലപാടറിയിക്കാന്‍ കേന്ദ്രവും സി.ബി.ഐ.യും വൈകിയാല്‍ തങ്ങള്‍ക്ക് ഉത്തരവിറക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 15-നാണ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് കോളേജിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Shashi Kapoor,death, Amitabh Bachchan, blog ,Bachchan’s tribute, grief and loss , Deewar ,co-star,Shehenshah star , hairstyle ,behaviour, dear ,wife ,Jennifer,hospital , ,babbua, a heartbreaking tribute ,films, Bollywood, Hollywood

ശശി കപൂറിന്റെ വിടവാങ്ങൽ; സ്മരണകളുമായി അമിതാഭ് ബച്ചൻ

നഗരം താണ്ടി, നാടുകാണാൻ സിനിമയെത്തുമ്പോൾ