ജിഷ്​ണു പ്രണോയ് കേസ്: വിമർശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ (Jishnu Pranoy) മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് സുപ്രീം കോടതിയുടെ (SC) വിമര്‍ശനം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാറിനോട് പരമോന്നത കോടതി ആരാഞ്ഞു. അന്വേഷണത്തിലെ തൽസ്ഥിതി റിപ്പോര്‍ട്ട് അടുത്തയാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

കൂടാതെ ജിഷ്ണു കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌സിബിഐ ഒരാഴ്ച്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജിഷ്ണുവിന്റെ അമ്മ മഹിജ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി.

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ നേരിട്ടെത്തിയിരുന്നു. എന്നാൽ സിബിഐ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കി. അടുത്തയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് നേരത്തെ വിജ്ഞാപനമിറങ്ങിയിരുന്നു. എന്നാല്‍ കേസ് സിബിഐ ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. പി.കൃഷ്ണദാസടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് മഹിജ സമര്‍പ്പിച്ച ഹർജിയിലുള്ളത്.

ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നു പേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് സിബിഐയ്ക്ക് വിട്ട സാഹചര്യത്തില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

ജനുവരി ആറിന് പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് കോളേജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടർന്ന് ലോക്കല്‍ പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Home ,Green Building,construction,technologies , materials ,

പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ

സുരക്ഷാ ഏജന്‍സിയുമായി നടന്നത് ചര്‍ച്ച മാത്രം : ദിലീപ്