Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar
in ,

ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് പുനപരിശോധിക്കുന്നു

തിരുവനന്തപുരം: ഇടുക്കി എംപി ജോയ്സ് ജോര്‍ജ് (Joice George MP) ഉള്‍പ്പെടെയുള്ളവരുടെ കൊട്ടക്കാമ്പൂരിലെ (Kottakamboor) ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടി പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ, വനംവകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതിമന്ത്രി എംഎം മണി, വനം മന്ത്രി കെ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടക്കാമ്പൂരിലെ വിവാദസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്ന കാര്യം പരിഗണിക്കാനും യോഗത്തില്‍ ധാരണയായി.

എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടികളെ തുടര്‍ന്ന് റവന്യൂരേഖകളില്‍ വ്യക്തതയില്ലാത്ത ഭൂമി കൈവശം വച്ചിരിക്കുന്ന പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്.
നേരത്തെ ദേവികുളം സബ്കളക്ടർ കൊട്ടക്കാമ്പൂരിലെ വിവാദഭൂമിയുടെ പട്ടയം റദ്ദാക്കിയത് വൻ വിവാദമായിരുന്നു. സർക്കാർ ഭൂമി സ്വന്തമാക്കിയെന്ന പരാതിയെ തുടർന്നുള്ള പരിശോധനയിൽ അനധികൃതമായി പട്ടയം തരപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ വകുപ്പ് പട്ടയങ്ങൾ റദ്ദാക്കിയത്.

പട്ടയങ്ങൾ റദ്ദാക്കിയ സംഭവങ്ങളെ തുടർന്ന് ഇടുക്കി ജില്ലയിലെ മൂന്നാറും ദേവികുളവും അടക്കമുള്ള പത്ത് പഞ്ചായത്തുകളില്‍ സിപിഐഎം പിന്തുണയോടെ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തിയിരുന്നു.തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് പട്ടയം റദ്ദ് ചെയ്ത സംഭവം ചര്‍ച്ച ചെയ്തത്.

യോഗത്തിന് മുന്നോടിയായി റവന്യൂ, വനം വകുപ്പുകള്‍ പട്ടയം റദ്ദാക്കിയതിന്റെ നിയമവശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. യോഗത്തില്‍ റവന്യൂ, വനം വകുപ്പ് മന്ത്രിമാരെ കൂടാതെ ഇടുക്കിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

BrahMos missile ,successfully, tested,Sukhoi-30 aircraft

ഇന്ത്യ ബ്രഹ്മോസ്-സുഖോയ് വിജയകരമായി പരീക്ഷിച്ചു

മുരുകന്റെ മരണം; ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും: അന്വേഷണ സംഘം