Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar
in ,

ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ല: റവന്യൂ മന്ത്രി

മൂന്നാർ: വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോര്‍ജ് (Joice George MP) ഭൂമി കയ്യേറിയിട്ടില്ലെന്ന് വന്യൂ മന്ത്രി (Revenue minister) ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ദേവികുളം സബ് കളക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സി.പി.എം-സിപിഐ പോര് മുറുകുകയും ഇടുക്കിയില്‍ സിപിഐയുടെ കൈവശമുള്ള റവന്യൂ-വനം വകുപ്പുകളുടെ നിലപാടുകള്‍ക്ക് എതിരെ പ്രാദേശിക സി.പി.എം നേതാക്കള്‍ ശക്തമായി രംഗത്തുവരികയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഉടുമ്പന്‍ചോലയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ജോയ്സ് ജോര്‍ജിന് മന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത്.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കി ഇന്നലെ സിപിഐ മന്ത്രിമാര്‍ ക്യാബിനറ്റ് ബഹിഷ്കരിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ നിലപാടുമാറ്റം. ജോയ്സ് ജോര്‍ജിന്റേത് കയ്യേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐയെ ഒഴിവാക്കി മൂന്നാര്‍ സംരക്ഷണ സമിതി ഇന്ന് രൂപീകരിച്ചു. സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരെ പത്ത് പഞ്ചായത്തുകളില്‍ ഈ മാസം 21-ന് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം ഹര്‍ത്താല്‍ ആര്‍ക്കു വേണമെങ്കിലും നടത്താമെന്ന് ഈ വിഷയത്തില്‍ റവന്യൂമന്ത്രി പ്രതികരിച്ചു. വിവാദ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം റവന്യൂ അധികൃതര്‍ നേരത്തെ റദ്ദാക്കിയിരുന്നു.

ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൈവശമുള്ളത് സര്‍ക്കാര്‍ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാർ നടപടി സ്വീകരിച്ചത്. ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടു പേര്‍ക്ക് പട്ടയം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ആംബുലൻസ് ഡ്രൈവർ പിഞ്ചുകുഞ്ഞിന്റെ രക്ഷകനായി

Beetle, electric car, zero-emissions, car company, developing, electric version

പരിസ്ഥിതി സൗഹാർദ്ദത്തിന് വൈദ്യുത വാഹനവുമായി ബീറ്റിൽ