കാട്ടാളൻ പൊറിഞ്ചുവായി ജോജു  ജോർജ്ജ് 

ജോസഫ് എന്ന ഹിറ്റ്  ചിത്രത്തിന് ശേഷം ജോജു  ജോർജ്ജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന  ചിത്രമാണ് കാട്ടാളൻ പൊറിഞ്ചു. ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  

പേരുപോലെ തന്നെ വളരെ  വ്യത്യസ്തമായ കഥാപാത്രമാണ്  ചിത്രത്തിൽ ജോജുവിന്റേത്.

ഈ  വർഷത്തെ മികച്ച സ്വഭാവനടനുള്ള സ്റ്റേറ്റ് അവാർഡ് ജോജുവിന് ലഭിച്ചിരുന്നു. ജോസഫ് , ചോല എന്നി ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.   

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജോഷിയാണ് കാട്ടാളൻ പൊറുഞ്ചുവിന്റെ  സംവിധായകൻ. നൈല ഉഷ, ചെമ്പൻ വിനോദ്‌  തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേ യമായ വേഷങ്ങൾ  ചെയ്യുന്നുണ്ട്.  2015 ൽ  പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് ജോഷി ഒടുവിൽ ചെയ്തത്.  4 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും കാട്ടാളൻ പൊറിഞ്ചുവിനുണ്ട്.

ഡേവിഡ്‌ കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ്‌ ഡേവിഡാണ് ചിത്രം നിർമിക്കുന്നത്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്.  ക്യാമറ അജയ്‌ ഡേവിഡ്.     

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സംവിധായകന്‍ സോഹന്‍ റോയ് ക്യാമറയ്ക്കു മുന്നിൽ 

പുരസ്‌കാര പ്രഭയിൽ നിമിഷ സജയൻ