ഇരട്ട പദവി: ജോസ് കെ. മാണിയുടെ പത്രികക്കെതിരെ എല്‍ഡിഎഫിന്റെ പരാതി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ച വിവാദം അലയടിക്കവെ മറ്റൊരു വിവാദം കൂടി ഉടലെടുത്തു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ ജോസ് കെ. മാണിയുടെ ( Jose K Mani ) പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോസ് കെ. മാണിയുടെ ഇരട്ട പദവിക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്ക് എല്‍ഡിഎഫ് പരാതി നല്‍കി.

സുരേഷ് കുറുപ്പ് എംഎല്‍എയാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ലോക്‌സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജോസ് കെ മാണിയുടെ പത്രിക തള്ളണം എന്നാണ് സിപിഎം നേതാവ് സുരേഷ്‌ കുറുപ്പ് എം.എല്‍.എയുടെ ആവശ്യം.

ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രികയുടെ രണ്ടാം ഭാഗത്തില്‍ ‘ഇരട്ട പദവി വഹിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് ‘അതെ’ എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രിക തള്ളണം എന്നാണ് പരാതിയില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരട്ട പദവി വഹിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ പത്രിക തള്ളണമെന്ന പരാതി ഇപ്പോള്‍ വരണാധികാരിയായ നിയസഭാ സെക്രട്ടറി ബികെ ബാബു പ്രകാശ് പരിശോധിക്കുകയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

immunity, tips, boost, health experts, immune system,  total health, simple diet, exercise, warn, sniffling, cold and fever, precautions, medicines, 

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ചില ലളിത മാർഗ്ഗങ്ങൾ

Vishwaroopam 2 , Kamal Haasan, release , August 10, theatrical trailer ,Aascar Films , Raaj Kamal Films International, Ghibran

വിശ്വരൂപം 2 ട്രെയിലറിന് മികച്ച പ്രതികരണം: വിവാദങ്ങളെക്കുറിച്ച് കമൽ ഹാസൻ