Joseph Pulikkunnel, passed away, Catholic Reformist , critic , residence ,Bharananganam, Thursday,85, relentless critic , reformist of Catholic church , traditions, Joseph,education,St Mary’s High School, Mysore St Philomena's College, Madras Loyola college , Madras Presidency College, writer, editor, teacher, social worker, , professor,Kozhikode Devagiri College,
in ,

സ്വതന്ത്രചിന്തകനും സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത സ്വതന്ത്രചിന്തകനും കത്തോലിക്കാ സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ ( Joseph Pulikkunnel ) അന്തരിച്ചു. എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ ഭരണങ്ങാനത്തെ വീട്ടില്‍ വച്ചാണ് അന്തരിച്ചത്. എൺപത്തിയഞ്ച് വയസ്സായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോസഫ് പുലിക്കുന്നേല്‍ ക്രൈസ്തവ സഭാ അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തന രീതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു.

‘ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്ന അദ്ദേഹം സഭയുടെ നിയമക്കുരുക്കുകളില്‍പ്പെട്ട ചടങ്ങുകള്‍ക്ക് പലപ്പോഴും കാര്‍മികനായി. പാലായിലെ ഒരു വാടകമുറിയിൽ പൊൻകുന്നം വർക്കി അധ്യക്ഷനായ യോഗത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ‘ഓശാന’ ഉദ്‌ഘാടനം ചെയ്‌തു.

2008-ൽ ഭാര്യ കാവാലം മുണ്ടകപ്പള്ളിയില്‍ കൊച്ചുറാണി അന്തരിച്ചപ്പോൾ ഇടമറ്റത്തെ സ്വന്തം മണ്ണില്‍ ചിതയൊരുക്കിയ അദ്ദേഹത്തിന്റെ നടപടി വാർത്തകളിൽ ഇടം നേടിയിരുന്നു. കേരള സര്‍വ്വകലാശാല സെനറ്റ് അംഗം, കെപിസിസി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേല്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1965-ൽ കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. ‘പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍’ ആണ് ആത്മകഥ.

സ്‌നേഹസാന്ത്വനത്തിനായി അദ്ദേഹം ഗുഡ് സമരിറ്റൻ പ്രോജക്‌ട് ഇന്ത്യയ്‌ക്കു രൂപം നൽകി. കൂടാതെ പാലാ ഇടമറ്റത്തെ ഓശാനക്കുന്നിലെ വേഡ് ആൻഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് ഹോം എന്നിവ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഉയർന്നുവന്നവയാണ്.

ക്രിസ്‌ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി, ഭാരതീയ ക്രൈസ്‌തവ പഠനകേന്ദ്രം എന്നിവ വിജ്‌ഞാനത്തിന്റെ പുതുവഴികൾ തുറക്കാനായി അദ്ദേഹം സ്ഥാപിച്ചവയാണ്.

തന്റെ എഴുപത്തഞ്ചാം വയസിൽ ‘ഓശാന’യുടെ ചുമതലയൊഴിഞ്ഞ അദ്ദേഹം തന്റെ സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേൽ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്‌ഥാപനങ്ങൾക്കുമായി എഴുതിവച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മുത്തലാഖ് നിരോധന ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചു

Thamarassery ghat, ban ,heavy vehicles , Thamarassery Ghat road , huge containers, ,reduce , recurrent traffic jam, ghat section,traffic solution, maintenance, construction works, officials, fine, bus, KSRTC, transportation, Wayanad, Kozhikode, passengers, 

താമരശ്ശേരി ചുരം: വലിയ വാഹനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്