in , ,

ജൂനിയര്‍ ഡോക്​ടര്‍മാരുടെ സമരം; നേരിടുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ( junior doctors ) നടത്തുന്ന സമരം തുടരുന്നു. ഭാരവാഹികളെ ചുമതയില്‍ നിന്ന് നീക്കിയ ശേഷമാണ് സമരം തുടരുമെന്ന് ഇന്ന് രാവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്.

അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സമരം നിര്‍ത്തിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് സമരം തുടരാന്‍ തീരുമാനിച്ചതെന്ന് സമരക്കാർ അറിയിച്ചു. സമരത്തില്‍ നിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും എന്നാൽ ഒ.പിയിലും വാര്‍ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പായെന്നും സമരം പിന്‍വലിച്ചെന്നും സമരസമിതി ഭാരവാഹികള്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ജോയ്ന്‍റ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് തീരുമാനങ്ങളൊന്നും രേഖാമൂലം നേടിയെടുക്കാന്‍ സാധിച്ചില്ലെന്നും അതിനാൽ സമരം തുടരുമെന്നും ഇന്ന് ഒരു വിഭാഗം അറിയിക്കുകയായിരുന്നു.

ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി പിരിച്ചു വിടുകയും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പി.ജി അസോസിയേഷന്‍ ഭാരവാഹികളെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്ത ശേഷമാണ് സമരം തുടരുന്ന കാര്യം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്.

പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷന്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ചയാണ് ജൂനിയർ ഡോക്ടര്‍മാർ സമരം ആരംഭിച്ചത്. തുടർന്ന് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പുതിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആരോപണം.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടിയില്‍ നിന്നു പിന്നോട്ടില്ലെന്നും എന്നാൽ ജോലി ലഭിക്കില്ലെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഗണിച്ചു കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അധികാരികളിൽ നിന്ന് വ്യക്തമായ ഉറപ്പു ലഭിക്കാത്ത സാഹചര്യത്തില്‍ സമരം തുടരാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Padmavati, green signal, CBFC, Deepika Padukone, change, title, Padmavat, Deepika Padukone, Ranveer Singh, Shahid Kapoor, film,controversial content,Central Board of Film Certification ,filmmaker, society, Karnisena, Supreme court, certificate, release, panel member,

വിവാദ ചിത്രം പത്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി

Xiaomi,Yeelight ,speaker, launched ,powered, Alexa, smart home speaker game, gadget, Amazon,design , similar, Echo Dot, blue LED ring , volume control buttons , top,company, price, 

ഷവോമിയുടെ സ്മാര്‍ട്ട് സ്പീക്കറായ യീലൈറ്റ് തരംഗമാകുന്നു