Sreedevi , Justice D Sreedevi, passes away,Pinarayi, former Kerala High court judge, Former Chairperson of Kerala Women's Commission ,  residence , Kaloor, Azad Road,
in , ,

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു; അനുശോചന സന്ദേശവുമായി മുഖ്യമന്ത്രി

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി ( Justice D Sreedevi ) ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കലൂര്‍ ആസാദ് റോഡിലെ സ്വവസതിയില്‍ വച്ച് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം 5-ന് കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കും.

നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു ഡി. ശ്രീദേവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുസ്മരിച്ചു.

നിയമ സാങ്കേതികതക്കുള്ളില്‍ കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന പൊതുവായ ചിന്ത കൂടി മനസ്സിലിരുത്തിക്കൊണ്ട് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ്. ശ്രീദേവി മുന്നോട്ടുവെച്ച മാതൃക ശ്രദ്ധേയമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വനിതാകമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും ശ്രീദേവിയുടെ വിയോഗത്തില്‍ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ഡി ശ്രീദേവി 1984-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിക്കപ്പെട്ടു. തുടർന്ന് 1992-ല്‍ കുടുംബ കോടതി ജഡ്ജിയായി. 1997-ല്‍
കേരള ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടു.

2002-ല്‍ ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്നും വിരമിച്ച അവർ പിന്നീട് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തെത്തി. രണ്ട് വര്‍ഷം വനിതാ കമ്മീഷന്റെ നേതൃസ്ഥാനത്ത് തുടര്‍ന്നു.

2007-ല്‍ ഒരിക്കൽക്കൂടി വനിതാ കമ്മീഷന്റെ തലപ്പത്തെത്തിയ ജസ്റ്റിസ് ശ്രീദേവി 2012 വരെ വനിതാ കമ്മീഷനിൽ തുടർന്നു. സാമൂഹ്യ സേവന രംഗത്ത് മികച്ച സാന്നിധ്യമറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് ശ്രീദേവി അക്കാമ്മ ചെറിയാന്‍ പുരസ്‌കാരം നേടിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Oscar , 2018, Oldman, winners, Oldman, Sridevi, Gary Oldman, Darkest Hour , The Shape of Water , best film, actress, Frances McDormand, Three Billboards Outside Ebbing, Missouri , Sam Rockwell, Allison Janney, I, Tonya , Shashi Kapoor,

ഓസ്കര്‍: ഓൾഡ്മാന്‍ മികച്ച നടന്‍; ഡോർമണ്ട് മികച്ച നടി; ശ്രീദേവിക്ക് ആദരം

AIYF , flag, Sugathan , Pinarayi, chief minister suicide, workshop, CPI, Kollam, Gulf returnee, accused, construction work, paddy field, land, opposition, case, arrest, police,

പ്രവാസിയുടെ ആത്മഹത്യ: എ.ഐ.വൈ.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി