in ,

വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം; നിയമ നിര്‍മ്മാണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമ നിര്‍മ്മാണം നടത്തണമെന്ന് ജസ്റ്റിസ് കെ കെ ദിനേശന്‍ കമ്മീഷന്‍ (Justice KK Dinesan commission) ശുപാർശ ചെയ്തു. സ്വാശ്രയ കോളേജുകളെയും നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ നിർദ്ദേശിച്ചു.

സ്വാശ്രയ കോളേജുകളുടെ നിലവാരം ഉയര്‍ത്താന്‍ ശുപാര്‍ശകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമനിര്‍മ്മാണം വേണമെന്ന പ്രധാന ശുപാര്‍ശയ്ക്ക് പുറമെ ആര്‍ട്ടികള്‍ 19 പ്രകാരം ഇതൊരു ഭരണഘടന വിഷയമായി കമ്മീഷന്‍ കണക്കാക്കി.

വിദ്യാര്‍ത്ഥികൾ കലാലയങ്ങളില്‍ സത്യാഗ്രഹം ഇരിക്കുന്നത് തര്‍ക്ക വിഷയമല്ലെന്നും ആയുധങ്ങളില്ലാതെ സമാധാനപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അധ്യാപന വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള പ്രധാന ശുപാര്‍ശകളും ജസ്റ്റിസ് കെകെ ദിനേശന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ കര്‍ശന നടപടികള്‍ വേണമെന്നും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പരിചയ സമ്പന്നരായ അധ്യാപകരെ കോളേജുകള്‍ക്ക് നിയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

അധ്യാപകരാവുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്നും എഐസിടിഇ, യുജിസി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

സ്വാശ്രയ കോളെജുകളിലെ പ്രവേശനത്തിന് നിലവിലെ രീതി തുടരാമെന്നും എന്‍ട്രന്‍സ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ പട്ടികയില്‍ നിന്ന് കോളേജുകള്‍ക്ക് പ്രവേശനം നടത്താമെന്നും കമ്മീഷൻ അറിയിച്ചു.

എന്നാൽ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ കോളേജ്-സര്‍വ്വകലാശാല തലങ്ങളില്‍ പുതിയ സമിതിയെ നിയോഗിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെകെഎന്‍ കുറുപ്പ്, പ്രൊഫസര്‍ ആര്‍വിജി മേനോന്‍ തുടങ്ങിയവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്ന് കമ്മീഷന്‍ തെളിവെടുത്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malappuram, temple priest, help, Juma Masjid committee,

ക്ഷേത്ര പൂജാരിയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി

ഐഎസ് ബന്ധം; കണ്ണൂരിലെ അഞ്ച് പേര്‍ അറസ്റ്റില്‍