Justice Loya , Supreme court, dismisses, petitions, probe, death, independent probe, special judge, B H Loya, investigation, frivolous, chief justice, Deepak Misra,
in ,

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ( Justice Loya  ) ദുരൂഹ മരണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഡി .വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഗൂഢ ലക്ഷ്യങ്ങളോടു കൂടിയുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ ലോനെ, കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനാവാല എന്നിവരുടേത് ഉള്‍പ്പെടെ അഞ്ച് ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഗുജറാത്തിലെ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ് പൂരിലെ ഒരു ഹോട്ടലിലാണ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതം എന്നായിരുന്നു മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. എന്നാൽ ലോയയുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ വിഷയം വൻ വിവാദമായി.

ജസ്റ്റിസ് ലോയയുടെ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ മഹാരാഷ്ട്ര മന്ത്രിയുടെ അടുത്ത ബന്ധുവായ ഡോക്ടര്‍ ഇടപെട്ടിരുന്നുവെന്ന് ‘ദ കാരവന്‍’ മാഗസിന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .

ജസ്റ്റിസ് ലോയയുടെ തലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്ന മുറിവ് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ മന്ത്രിയുടെ അടുത്ത ബന്ധുവായ ഡോക്ടര്‍ ഇടപെട്ട് ഒഴിവാക്കി എന്നായിരുന്നു മാഗസിന്റെ വെളിപ്പെടുത്തൽ.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രിസഭയിലെ രണ്ടാമനും ധനകാര്യമന്ത്രിയുമായ സുധീര്‍ മുഗന്ദിവാറിന്റെ സഹോദരീ ഭര്‍ത്താവ് ഡോ. വ്യവഹാരെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചതെന്നും ലോയയുടെ തലയ്ക്ക് പിന്നിലുള്ള മുറിവ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച ജൂനിയര്‍ ഡോക്ടര്‍മാരോട് ഡോ. വ്യവഹാരെ ദേഷ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

വാട്‌സാപ്പ് ഹര്‍ത്താല്‍, കസ്റ്റഡി മരണം: പ്രതികരണവുമായി ഡിജിപിയും സുരേഷ് ഗോപിയും

weekly-cartoon-hakus-manasa-vacha-april-19-2018

മന്ത്രിസഭാ വാർഷികം: മുഖ്യമന്ത്രി മറ്റ് വകുപ്പുകൾക്ക് മാർക്കിടുന്നു