Justice Manjula, Justice Manjula Chellur, dress code, interview, media, court,temple of justice, no jeans, controversial observation, journalists, lawyers, judges, dress, decently, court room, Bombay culture, Bombay high court, Dr Manjula Chellur,
KOLKATA, INDIA - AUGUST 5: Justice Manjula Chellur on her way to take oath as the first woman Chief Justice of the Calcutta High Court on August 5, 2014 in Kolkata, India. Born on December 5, 1955, Justice Chellur was appointed as acting Chief Justice of the KeralaHigh Court in November 2011 and was sworn-in as the Chief Justice on September 26, 2012. (Photo by Subhendu Ghosh/Hindustan Times via Getty Images)
in , ,

കോടതിയിലെ ഡ്രസ്സ് കോഡ്; വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള

ന്യൂഡല്‍ഹി: കോടതിയില്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്ന വിവാദ പരാമർശത്തിന് വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ (Justice Manjula Chellur) വീണ്ടും രംഗത്തെത്തി. മുംബൈ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജസ്റ്റിസ് മഞ്ജുള വീണ്ടും വിവാദപരാമര്‍ശം ആവര്‍ത്തിച്ചത്.

കോടതി നീതിയുടെ ക്ഷേത്രമാണെന്നും അവിടെ പ്രവേശിക്കുന്നവര്‍ താരതമ്യേന നിറം കുറഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാനെന്നും അവർ നിർദ്ദേശിച്ചു. കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഡ്രസ് കോഡ് നിലവിലുണ്ടെന്നും മറ്റുള്ളവര്‍ യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും കോടതിയോട് ബഹുമാനം കാണിക്കണമെന്നും ജസ്റ്റിസ് മഞ്ജുള വിശദീകരിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെ ഓഫീസര്‍മാരാണെന്നും ജസ്റ്റിസ് മഞ്ജുള ചെല്ലുര്‍ പറഞ്ഞു. നിയമ കോവിലില്‍ മാന്യമായി വസ്ത്രം ധരിച്ച് മാത്രമേ പ്രവേശിക്കാവൂ എന്നും കോടതിയില്‍ കാലിന് മുകളില്‍ കാലുകയറ്റി ഇരിക്കാന്‍ പാടില്ലെന്നും അവർ അറിയിച്ചു.

താൻ കൊല്‍ക്കത്ത ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്ന സമയത്ത് ജീവനക്കാരോട് കോടതിയിൽ ജീന്‍സ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും ജസ്റ്റിസ് മഞ്ജുള ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖ വേളയിൽ വെളിപ്പെടുത്തി.

കൂടാതെ മാന്യമായി വസ്ത്രം ധരിക്കാത്ത സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് മഞ്ജുള അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 29-ന് കോടതിയിൽ ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയെ ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ജി.എസ് കുല്‍ക്കര്‍ണിയും വിമർശിച്ചത് വിവാദമായിരുന്നു.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശീയമാധ്യമത്തിന്റെ ലേഖികയോടാണ് വസ്ത്രധാരണരീതി ബോംബെ സംസ്‌കാരത്തിന്റെ ഭാഗമാണോ എന്ന് ജസ്റ്റിസ്മാരായ മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ജി.എസ് കുല്‍ക്കര്‍ണിയും ആരാഞ്ഞത്.

ജീന്‍സും ടീഷര്‍ട്ടും ധരിച്ച് എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വരാനാവുക എന്നും മഞ്ജുള ചോദിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് മഞ്ജുള വിരമിച്ചത്‌.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

paddy field, protection ,act, kerala, amendment, LDF, cabinet meeting, conservation ,paddy land, wetland, rules , illegal conversion,paddy land,major infrastructure projects,created , UDF,

നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്