lawyers, can't select, judges, Acting Chief Justice, HC, Rishikesh Roy , Antony Dominic , Justice , Justice PN Ravindran , contempt of court , petition, advocate, HC, Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic 
in ,

വാക്‌പോര്: ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെതിരെ കോടതിയലക്ഷ്യ ഹർജി

കൊച്ചി: കേരളത്തിലെ ന്യായാധിപന്മാൻ തമ്മിലുള്ള വാക്പോര് തുടരവെ ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെതിരെ ( Justice PN Ravindran ) ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്റെ പ്രസംഗത്തിലെ ‘അല്‍പന്‍’ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ പ്രതാപ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ജഡ്ജി പദവി വഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാകരുതാത്ത പരാമര്‍ശമാണ് ജസ്റ്റിസ് പി എന്‍ രവീന്ദ്രനില്‍ നിന്ന് ഉണ്ടായതെന്നും വിരമിച്ച ജസ്റ്റിസ് ബി കെമാല്‍പാഷയ്‌ക്കെതിരായ പരാമര്‍ശം കോടതിയലക്ഷ്യമാണ് എന്നും അഭിഭാഷകന്റെ ഹര്‍ജിയില്‍ പറയുന്നു.

തിങ്കളാഴ്ച വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് പി.എന്‍ രവീന്ദ്രന് ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ ‘സമന്വയ’ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വച്ചായിരുന്നു ആരുടെയും പേര് പരാമർശിക്കാതെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ വിമര്‍ശനം.

അല്‍പന്മാരായ ചിലര്‍ ജഡ്ജിമാരായ ശേഷം വിരമിക്കുമ്പോള്‍ സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്നാണ് ഹൈക്കോടതിക്കെതിരെ ജസ്റ്റിസ് കെമാല്‍പാഷ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ജഡ്‌ജി പി.എന്‍. രവീന്ദ്രനും അഭിപ്രായപ്പെട്ടത്.

ചീഫ് ജസ്റ്റിസ് ആന്‍റണി ഡോമിനിക്കിന്‍റെ സാന്നിധ്യത്തിലാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെമാല്‍പാഷക്കെതിരെ ജസ്റ്റിസ് രവീന്ദ്രന്‍റെ പരോക്ഷ വിമര്‍ശനമുണ്ടായത്.

തന്നെ താനാക്കിയ സ്ഥാപനത്തെ മറന്നു പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയണമെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ ആഹ്വാനം ചെയ്തു. ഈ സ്ഥാപനത്തെ താന്‍ കേടുവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ വിരമിക്കല്‍ പ്രസംഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ജസ്റ്റിസ് രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അഭിപ്രായപ്പെട്ടിരുന്നു.

സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കും ബാധകമാണെന്നത് ഉള്‍പ്പടെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ ജസ്റ്റിസ് കെമാല്‍പാഷ നേരത്തെ നടത്തിയിരുന്നു.

പരിഗണനാ വിഷയങ്ങൾ മാറ്റിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്ന് വിരമിച്ചതിന്റെ പിറ്റേ ദിവസം കെമാല്‍പാഷ അഭിപ്രായപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി; വീഴ്ച വരുത്തിയവർക്കെതിരെ നടപടി

Spiderman , save, child, Paris, man, scaled, 4 floors, Mamoudou Gassama ,bravery, twitter, Mali, mayor, 

ബഹുനിലക്കെട്ടിടത്തിൽ അപകടം നേരിട്ട കുഞ്ഞ്‌; സ്‌പൈ‌ഡര്‍മാനായി മാലി സ്വദേശി