രണ്ടാമത് കെ-ആക്സിലറേഷന്‍ സെപ്റ്റംബര്‍ മുതല്‍

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യയുമായി ചേര്‍ന്ന് നടത്തുന്ന കേരള ആക്സിലറേറ്റര്‍ പ്രോഗ്രാം (കെ-ആക്സിലറേഷന്‍)  എന്ന സ്റ്റാര്‍ട്ടപ് ആക്സിലറേഷന്‍ പരിപാടിയുടെ രണ്ടാമത്തെ പരിശീലന കൂട്ടായ്മ തിരുവനന്തപുരത്തു നടക്കും.

വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഉല്പന്നങ്ങളിലൂടെ വിപണിയും ഉപഭോക്താക്കളും വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുക എന്നതാണ്  കെ-ആക്സിലറേഷനിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ മൂന്നു മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പരിശീലനം നല്‍കുന്നത്.

ഇന്‍കുബേഷനുശേഷം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ രണ്ടാംഘട്ടമെന്നാണ് ആക്സിലറേഷനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്ന-വിപണി ചേരുവ അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും. ലോകോത്തര ഉല്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്ത് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും ലഭ്യമാക്കും.

ഇത്തവണത്തെ കൂട്ടായ്മയില്‍ ബിസിനസ്-ടു-ബിസിനസ് സ്റ്റാര്‍ട്ടപ്പകളെയാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിവുള്ള വിദഗ്ധരെയും നിക്ഷേപകരെയും വ്യവസായികളെയും പങ്കെടുപ്പിക്കുന്നുണ്ട്.

ആഗോള വിപണിയിലും  ദേശീയ വിപണിയിലും മികവു പ്രകടിപ്പിക്കാന്‍ കഴിയുന്ന ഉല്പന്നങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടെന്നും  ആ മികവ് നേടിയെടുക്കാനുള്ള വേദിയായാണ് കേരളാ സ്റ്റാര്‍ട്ടപ് മിഷനും സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യയും   കെ-ആക്സിലറേഷന്‍ പരിപാടിയെ ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

മികവുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തിലുള്ളതെന്നും അവയ്ക്ക് നാട്ടിലുള്ള പ്രവര്‍ത്തനശേഷി പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയാണ് കെ-ആക്സിലറേഷനിലൂടെ ചെയ്യുന്നതെന്ന് സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യ ഡയറക്ടര്‍ അജയ് രാമസുബ്രഹ്മണ്യം പറഞ്ഞു. ഇത് കേരളത്തിലെ സംരംഭകത്വത്തിന് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെര്‍ച്ച്വല്‍ ആക്സിലറേറ്റര്‍ പ്രോഗ്രാം ആയി ക്രമീകരിച്ചിട്ടുള്ള കെ-ആക്സിലറേഷനില്‍ തല്‍സമയ വെര്‍ച്വല്‍ മെന്‍ററിങ് സെഷനുകള്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളുമായി തിരുവനന്തപുരത്തുവച്ച് മെന്‍റര്‍മാര്‍ നേരിട്ട് ആശയവിനിമയം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബംഗലൂരുവിലും മുംബൈയിലും ഒരാഴ്ചത്തെ  റസിഡന്‍ഷ്യല്‍ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്.

സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഓഗസ്റ്റ് 17 ആണ് അപേക്ഷിക്കേണ്ട അവസാനതീയതി. ഓഗസ്റ്റ് 25-ന് വിജയികളെ പ്രഖ്യാപിക്കും.

കാനഡയിലെ ടൊറന്‍റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്സണ്‍ ഫ്യൂച്ചേഴ്സിനു കീഴില്‍, ടെക്ക് ആക്സിലറേറ്ററുകള്‍ക്കും വെന്‍ച്വര്‍ ഫണ്ടുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡാണ് സോണ്‍ സ്റ്റാര്‍ട്ടപ്സ്.  റേയ്സണ്‍ ഫ്യൂച്ചേഴ്സ്,  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, കാനഡയില്‍ വാന്‍കൂവറിലെ  സിമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ സംയുക്ത സംരംഭമാണിത്.  നൂറ്റിനാല്‍പ്പതിലേറെ സ്റ്റാര്‍ട്ടപ്പുകളെ ഈ സ്ഥാപനം ആക്സിലറേറ്റ് ചെയ്തുകഴിഞ്ഞു. ഇതില്‍ 35 സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം 31 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപം സ്വന്തമാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്വാതന്ത്ര്യദിന സല്‍ക്കാരം റദ്ദാക്കി; ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കി

റിസോർട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ പുറത്തെത്തിച്ചു