Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 
in ,

ചെങ്ങന്നൂരില്‍ കെ എം മാണി യുഡിഎഫിനൊപ്പം; മുന്നണിയിലേയ്ക്ക് മടങ്ങാന്‍ ധാരണയായി

കോട്ടയം: കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി ( K M Mani ) വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിനു ശേഷമാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി എന്നിവർക്ക് പുറമെ ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍ , പിടിജോസ് , സിഎഫ് തോമസ് , തോമസ് ജോസഫ് , മോന്‍സ് ജോസഫ് , എന്‍ ജയരാജ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്.

യുഡിഎഫിലേയ്ക്ക് മടങ്ങി പോകാനും മുന്നണിയുടെ ഭാഗമാകാനും നേതാക്കള്‍ തമ്മില്‍ ധാരണയായതിന് പുറമെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കണമെന്ന നിലപാടാണ് ജോസ് കെ മാണി വിഭാഗം പിന്തുടർന്നത് . എന്നാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിലപാടില്‍ പിജെ ജോസഫ് വിഭാഗം ഉറച്ചു നിന്നതോടെയാണ് ഉന്നതാധികാര സമിതി പ്രശ്‌ന പരിഹാരത്തിന് ഉപകമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇന്ന് ഉപസമിതി യോഗം ചേരാന്‍ തീരുമാനമായത്. ഏതെങ്കിലും മുന്നണി ഒന്നാകെ പരസ്യമായി പിന്തുണ ആവശ്യപ്പെട്ടാല്‍ ആ മുന്നണിക്ക് ഒപ്പം പ്രവര്‍ത്തിക്കണമെന്ന് പിജെ ജോസഫ് അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം കെ. എം മാണിയെ സന്ദർശിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ എന്നിവർക്ക് പുറമെ മുസ്ളീം ലീഗ് നേതാവ് കുഞ്ഞാലികുട്ടിയുമാണ് മാണിയെ സന്ദര്‍ശിച്ചത്.

തിരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവര്‍ മാണിയെ അവഗണിക്കില്ലെന്ന് എംഎം മണി നേരത്തെ അഭിപ്രായപ്പെട്ടപ്പോൾ മാണി ഒപ്പമില്ലെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംവി ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

petrol price , rise, diesel, Kerala, RS 81, Delhi, Amit Shah, question, refuses, BJP chief, GST, tax, 

ഇന്ധന വിലയില്‍ വർദ്ധനവ് തുടരുന്നു; സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു

Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,

നിപ: മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി