K Satchidanandan, Ezhuthachan Puraskaram, poet
in ,

കവി സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്ക്കാരം

തിരുവനന്തപുരം: മലയാള സാഹിത്യലോകത്തെ പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദൻ (K Satchidanandan) ഈ വർഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരത്തിന് (Ezhuthachan Puraskaram) അർഹനായി. മലയാളഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്‍റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരത്തിന് സച്ചിദാനന്ദന്‍ അര്‍ഹനായത്.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. തർജ്ജിമകളടക്കം അൻപതോളം പുസ്തകങ്ങൾ രചിച്ച ഇദ്ദേഹം 1946 മെയ് 28-ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. 1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരളം സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.

കവി, വിവര്‍ത്തകന്‍, നാടകകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സച്ചിദാനന്ദന്‍ കവി ബുദ്ധന്‍, അഞ്ചുസൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍, പീഡനകാലം, മലയാളം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയ പ്രസിദ്ധമായ കവിതാസമാഹാരങ്ങളുടെ രചയിതാവാണ്.

ലോകസാഹിത്യകാരന്മാരായ പ്ലാബോ നെരൂദ, അന്റോണിയോ ഗ്രാം ഷി, യെഹൂദാ അമിഷായി, മെഹമൂദ് ഡാർവിഷ്, യൂജിനിയോ മൊണ്ടേൽ തുടങ്ങിയ പ്രമുഖരുടെ രചനകളെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ സച്ചിദാനന്ദൻ മഹത്തായ പങ്കു വഹിച്ചു.

2010-ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്‌ടാംഗത്വം നൽകി സച്ചിദാനന്ദനെ ആദരിച്ചിരുന്നു. 2010-ൽ ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിനും അർഹനായി. ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ട്രാൻസ്‌ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പ് മേധാവിയുമായ ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ ഒന്നര ലക്ഷം രൂപയായിരുന്ന എഴുത്തച്ഛന്‍ പുരസ്‌കാര തുക ഈ വർഷം മുതൽ അഞ്ച് ലക്ഷം രൂപയായി വർദ്ധിപ്പിച്ചിരുന്നു. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണ് ഒന്നര ലക്ഷം രൂപയാക്കിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പാചകവാതകവിലയിൽ വീണ്ടും വൻ വർദ്ധനവ്

ഗെയില്‍ വാതക പൈപ്പ് ലൈൻ: മുക്കത്ത് സംഘര്‍ഷം