സ്റ്റൈൽ മന്നൻ രജനിയുടെ കാലയ്ക്ക് വീണ്ടും തിരിച്ചടികൾ

Kaala, Rajinikanth ,  Rajani, release, Karnataka, internet, US,  Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

സൂപ്പര്‍ താരം രജനീകാന്തിന്റെ ( Rajani ) ഏറ്റവും പുതിയ ചിത്രമായ ‘കാല’യ്ക്ക് വീണ്ടും തിരിച്ചടികൾ. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് അമേരിക്ക ഉൾപ്പെടെയുള്ള തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചു. എന്നാൽ കര്‍ണാടകയില്‍ ചിത്രത്തിൻറെ റിലീസ് തടസ്സപ്പെട്ടത് തിരിച്ചടിയായി.

കൂടാതെ അണിയറ പ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിപ്പിച്ചു കൊണ്ട് റിലീസിന് പിന്നാലെ തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ‘തമിഴ് റോക്കേഴ്സ്’ എന്ന വെബ്സൈറ്റില്‍ ‘റെഡ് ഐ’ എന്ന അഡ്മിനാണ് ‘കാല’ അപ് ലോഡ് ചെയ്തിരിക്കുന്നത്.

ചില കന്നഡ സംഘടനകള്‍ ചിത്രത്തിന്റെ ടിക്കറ്റ് വിതരണം തടഞ്ഞതിന് പുറമെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതും തിരിച്ചടിയായിരിക്കുകയാണ്. കര്‍ണാടകയില്‍ കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് ‘കാല’യുടെ പ്രദര്‍ശനം തടയുമെന്ന് നേരത്തെ ചില സംഘടനകൾ അറിയിച്ചിരുന്നു.

കൂടാതെ സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ നേരത്തെ സുപ്രീം കോടതി മുന്‍പാകെ ഹര്‍ജി നല്‍കിയിരുന്നു. പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചാണ് ഹര്‍ജി സമർപ്പിച്ചിരുന്നത്.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. രജനിയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ കന്നഡ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് ചിത്രം ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.

കാവേരി പ്രശ്നത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ കർണാടകയിൽ ചില സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അലയടിക്കുന്നത്.

ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനു ഒരു ദിവസം മുന്‍പ് സ്റ്റൈല്‍ മന്നന്‍ ചിത്രം കാല അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തി. ‘കാല’യ്ക്ക് മികച്ച പ്രതികരണമാണ് അമേരിക്കയിലും മറ്റുമുള്ള തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

രജനിയുടെ കടുത്ത ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘കാല’യെന്നാണ് ആദ്യ ദിന പ്രതികരണങ്ങള്‍. ‘കബാലി’യേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് ‘കാല’യെന്നും അഭിപ്രായങ്ങളുണ്ട്.

രജനിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തിയ നാനാ പടേക്കറും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നതായി റിപ്പോർട്ടുണ്ട്.

എല്ലാ പ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഒരു പൈസ വസൂല്‍ മൂവിയാണ് ‘കാല’യെന്നാണ് സൂചന. രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ശേഷമുള്ള ഈ ചിത്രത്തിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവും കല്പിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

CISSA , Biodiversity Award , best organization , Centre for Innovation in Science and Social Action , Best Biodiversity Organization,  Kerala State Biodiversity Board

സന്നദ്ധ സംഘടനയായ സിസ്സ ജൈവവൈവിദ്ധ്യ പുരസ്‌കാരം നേടി

Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

എടത്തല മര്‍ദ്ദനക്കേസ്: വിശദീകരണവുമായി മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം