Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,
in , ,

രജനി ചിത്രം കാലയുടെ റിലീസിൽ സുപ്രധാന നിലപാടുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന ‘കാല’ ( Kaala ) നാളെ പ്രദർശനത്തിനെത്തുമെന്ന് വ്യക്തമായി. കാവേരി വിഷയത്തെ തുടർന്ന് വിവാദത്തിലായ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി.

എല്ലാവരും ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നതായും അതിനാൽ ചിത്രത്തിൻറെ പ്രദർശനം തടയാനാകില്ലെന്നും പരമോന്നത നീതിന്യായ കോടതി അറിയിച്ചു. സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചായിരുന്നു ഹര്‍ജി സമർപ്പിച്ചത്. അതേസമയം, കാവേരി പ്രശ്നത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് ചിത്രത്തിനെതിരെ കർണാടകയിൽ പ്രതിഷേധം അലയടിക്കുകയാണ്.

രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ശേഷമുള്ള ഈ ചിത്രത്തിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവും കല്പിച്ചിട്ടുണ്ട്. രജനിയെ നായകനാക്കി പാ രഞ്ജിത്താണ് ഈ ചിത്രം സംവിധാനം ചെയ്തത്.

തീയേറ്ററുകൾക്ക് സുരക്ഷ നൽകണമെന്ന് കുമാരസ്വാമിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് രജനി വ്യക്തമാക്കി. ‘കാല’യുടെ റിലീസ് ശരിയായ സമയത്തല്ലെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു.

നാളെ 2000 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കേരളത്തിലും കാലയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കൊച്ചിയില്‍ മള്‍ട്ടിപ്ലക്‌സ് ഒഴികെ മറ്റെല്ലായിടങ്ങളിലെ ബുക്കിങ്ങും ഇതിനോടകം തന്നെ പൂര്‍ത്തിയായതായി സൂചനയുണ്ട്.

രാവിലെ ആറ് മുതല്‍ സിനിമയുടെ പ്രദര്‍ശനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറ സെന്‍ട്രല്‍ തിയേറ്ററില്‍ രാവിലെ 6.30 നും 6.45 നും പ്രദര്‍ശനം നടത്തുമെന്ന് റിപ്പോർട്ടുണ്ട്.

ജീവനക്കാരുടെ ആവശ്യ പ്രകാരം കൊച്ചിയിലെ ഐടി കമ്പനിയായ ടെലിയോസ് ടെക്‌നോളജീസ് ‘കാല’യുടെ റിലീസ് പ്രമാണിച്ച് അവധി നല്‍കി. ഇത് സംബന്ധിച്ച മാനേജിങ്ങ് ഡയറക്ടറുടെ നോട്ടീസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

കാവേരി വിഷയത്തിൽ രജനീകാന്ത് മാപ്പു പറ‍ഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ സംഘടനാ നേതാക്കൾ നേരത്തെ വെല്ലുവിളിച്ചിരുന്നു.

കാല’ എന്ന ചിത്രത്തിന് കർണാടകയിൽ നിരോധനം കൊണ്ടു വരാനുള്ള കന്നഡ അനുകൂല സംഘടനകളുടെ നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവർത്തകനുമായ പ്രകാശ് രാജ് നേരത്തെ രംഗത്തെത്തിയിരുന്നു.

കാവേരി വിഷയത്തിൽ രജനി കാന്തിന്റെ പരാമർശം വേദനിപ്പിച്ചുവെങ്കിലും അതിന്റെ പേരിൽ ‘കാല’യെ നിരോധിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

ചിത്രത്തിൻറെ പ്രദർശനം തടയുന്ന നടപടിയിലൂടെ ഒരു ചിത്രം തിരഞ്ഞെടുക്കുവാനുള്ള സാധാരണക്കാരായ കന്നഡ പ്രേക്ഷകരുടെ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടിരുന്നു.

ചിത്രം റിലീസ് ചെയ്തിട്ട് ജനങ്ങള്‍ അത് കാണില്ല എന്ന് തീരുമാനിക്കുമ്പോഴല്ലേ അത് പ്രതിഷേധമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ തന്നെ വികാരങ്ങൾക്ക് നമ്മൾ ഇരയാകരുതെന്നും പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.

കേന്ദ്രവും ഇരു സംസ്ഥാനങ്ങളുടെ പ്രതിനിധികളും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന വിദഗ്ദ്ധരും ഒത്തൊരുമിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും അവർക്ക് അതിന് സാധിക്കുന്നില്ലെങ്കിൽ അതിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആക്രമി സംഘങ്ങള്‍ നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്ത ശേഷം അപ്രത്യക്ഷരാവുമെന്നും പിന്നീട് മറ്റൊരു അവസരത്തില്‍ വീണ്ടും മുതലെടുക്കാന്‍ വരുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആലുവ സംഭവം; നാല് പോലീസുകാർക്കെതിരെയും യുവാവിനെതിരെയും കേസ്

Forbes list, athletes, rich, Mayweather, India, cricket captain,  World's Highest-Paid Athletes 2018,Inidan, Kohli,, Li Na, Maria Sharapova , Serena Williams, LeBron James, Neymar, Virat Kohli 

ഫോർബ്‌സ്: ഇത്തവണ സ്ത്രീകൾ പുറത്ത്; ഒരേയൊരു ഇന്ത്യൻ കളിക്കാരൻ ലിസ്റ്റിൽ ഉൾപ്പെട്ടു