കാളിയൻ വരുന്നു, ഒരിക്കൽ കൂടി മലയാള മണ്ണിൽ  

മലയാളമണ്ണിന്റെ ചരിത്രവീര്യം വിളിച്ചോതാൻ കാളിയൻ വരുന്നു.  അടുത്ത  വർഷം  ആദ്യം  ചിത്രം  തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ.

തെക്കൻ പാട്ടുകളിൽ ഇരവിക്കുട്ടി പടത്തലവന്റെ വലകൈയായ വീരനായകൻ കാളിയന്റെ കഥയാണ് ചിത്രം പറയുന്നത്. കാളിയനെന്ന വീരനായകനായി എത്തുന്നത്  മലയാളിയുടെ പ്രിയതാരം പൃഥ്വിരാജാണ്.

ഓഡിഷനിലൂടെയാണ് മറ്റ്  കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. മാധ്യമ പ്രവർത്തകനായ എസ്. മഹേഷിന്റെ ആദ്യ ചിത്രമാണ് കാളിയൻ.സ്റ്റോറിബോർഡ് രൂപപ്പെടുത്താൻ  മികച്ച ആനിമേഷൻ, വിഷ്വലൈസേഷൻ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രീ പ്രൊഡക്ഷൻ ജോലികൾക്ക്  കുറഞ്ഞത്  ആറ്  മാസമെങ്കിലും എടുത്തേക്കും.

ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമയുടെ പേരും ഈ വർഷം ആദ്യം തന്നെ പുറത്തുവിട്ടിരുന്നു. നീണ്ട  താടിയും  മുടിയുമുള്ള, തടിച്ച ശരീരമുള്ള  പുതിയ പൃഥ്വിരാജിനെയാണ് ചിത്രത്തിന്റെ പോസ്റ്ററിൽ കാണാൻ സാധിക്കുക.  ഒരു യോദ്ധാവിന്റെ കെട്ടിലും മട്ടിലുമുള്ള പൃഥ്വിയുടെ  മെയ്ക് ഓവർ ഏറെ ആകർഷകമാണ്.

അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാളിയനുവേണ്ടി കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിൽ കാളിയൻ എന്ന കഥാപാത്രം വലിയ വഴിത്തിരിവാകുമെന്നാണ്  പ്രതീക്ഷ.

ചിത്രത്തിന്റെ  തിരക്കഥ  എഴുതിരിക്കുന്നത് ബി.ടി അനിൽ കുമാറാണ്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ  രാജീവ് നായരാണ് നിർമാണം.ശങ്കർ-ഇഹ്സാൻ-ലോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. സുജിത് വാസുദേവാണ് ക്യാമറ.

മോഹൻലാൽ  നായകനായ  ലൂസിഫറിന്റെ സംവിധാന തിരക്കിലാണ്  ഇപ്പോൾ പൃഥ്വിരാജ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്വദേശത്തെ കൊച്ചിയില്‍ ആവാഹിച്ച്  ഉക്രെനിയന്‍ ആര്‍ട്ടിസ്റ്റ് അന്‍റോണ്‍  കാറ്റ്സ്

നിയന്ത്രണം ക്യാപ്റ്റന് നൽകണം: ഗാംഗുലി