വിദ്യയുടെ സുലുവിനെ കടമെടുത്ത് ജ്യോതിക  

കാട്രിൻ മൊഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രയുമായി മടങ്ങിയെത്തിയ ജ്യോതിക ഇതാ മറ്റൊരു നായികാ കേന്ദ്രീകൃത ചിത്രവുമായെത്തുന്നു. ഇത്തവണ ഒരു റീമേക്ക് ചിത്രത്തിലൂടെയാണ് ജ്യോതിക പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വിദ്യ ബാലന്റെ തുംഹാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ്  ജ്യോതിക ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുക.

കാട്രിൻ മൊഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഹിന്ദി പതിപ്പിന് സമാനമായ ടീസറാണ് പുറത്തിറങ്ങിയതെങ്കിലും സൂക്ഷമമായ ചില സീനുകൾ നഷ്ടമായതായും കാണാം.

ഹിന്ദി പതിപ്പിലെ ബട്ടട്ടാവാട എന്ന ഗാനത്തിന് പകരം 70 തിലെ പ്രശസ്തമായ ഒരു സംഭാഷണമാണ് ഈ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജ്യോതിക അവതരിപ്പിക്കുന്ന വിജയലക്ഷ്മി എന്ന കഥാപാത്രം വിദ്യ ബാലൻ കഥാപാത്രത്തിൽ നിന്നും കൂടുതൽ പ്രചോദനമുൾക്കൊണ്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.

നേഹ ധുപ്യ അവതരിപ്പിച്ച എഫ് എം ചാനൽ ബോസ് കഥാപാത്രത്തെ ലക്ഷ്മി മഞ്ചുവാണ് കൈകാര്യം ചെയ്യുന്നത്. സമ്മാനാർഹയായ ഒരു സ്ത്രീയുടെ ആർ ജെ ആകണമെന്ന 10 നിമിഷം മുൻപ് രൂപം കൊണ്ട ആഗ്രഹത്തിൽ ആശ്ചര്യവതിയാകുന്ന ബോസ്സിനെയാണ് ടീസറിൽ കാണുവാൻ കഴിയുന്നത്. വിവാഹിതയായ ഒരു സ്ത്രീ എല്ലാ എതിർപ്പുകൾക്കുമെതിരെ പൊരുതുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വപ്നങ്ങളെല്ലാം ബന്ധിക്കപ്പെട്ട ഒരു സ്ത്രീയെ മോചിതയാക്കുന്നതാണ് ചിത്രത്തിലൂടെ തങ്ങൾ പറയുവാൻ ഉദ്ദേശിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ തന്നെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

മൊഴി എന്ന ചിത്രത്തിന് ശേഷം രാധ മോഹനും ജ്യോതികയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്  കാട്രിൻ  മൊഴി. യു ടേൺ എന്ന തമിഴ് ചിത്രം നിർമ്മിച്ച ജി ധനഞ്ജയൻ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 18ഓടെ പ്രദർശനത്തിനെത്ത്മെന്നാണ് വ്യക്തമാകുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘പക്ഷാഘാതം തടയലും നിയന്ത്രണവും’ വീഡിയോ മത്സരം

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ഫ്രാങ്കോ അറസ്റ്റിൽ