ക്ഷേത്രദർശനം: സിപിഎം യോഗത്തിൽ കടകംപള്ളിക്ക് വിമർശനം

Kadakampally ,Guruvayoor

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി (Guruvayur Temple visit) ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് (Kadakampally Surendran) വിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയിലാണ് മന്ത്രിക്കെതിരെ വിമര്‍ശനമുയർന്നത്.

വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ അവതരിപ്പിച്ചു. മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം പാർട്ടി നയങ്ങൾക്ക് എതിരാണെന്ന് വിമർശനമുയർന്നു.

വിവാദം ഒഴിവാക്കാന്‍ മന്ത്രി സ്വയം ശ്രമിക്കേണ്ടിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിയെന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ലെന്നും എന്നാല്‍ വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ കുറച്ച്‌ കൂടി ജാഗ്രത കാണിക്കാമായിരുന്നെന്നുമാണ് സംസ്ഥാന സമിതിയില്‍ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

Kadakampally Surendranപ്രസ്തുത വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി സമ്മതിച്ചു. പാര്‍ട്ടിക്ക് മുൻപും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ടെന്ന് യോഗം ഓർമ്മിപ്പിച്ചു.

മുൻ മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി കടകംപള്ളിയോട് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തില്‍ കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചിരുന്നു. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് വിവാദം ഉടലെടുത്തത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രക്തദാനം ഫേസ്ബുക്കിലൂടെ; ഒക്ടോബർ 1-ന് പുതിയ ഫീച്ചർ

Tomin Thachanekary,KPBS

പാഠപുസ്തക അച്ചടിയില്‍ വന്‍ക്രമക്കേടെന്ന് ആരോപണം