in , ,

ശബരിമലയിലെ സ്ത്രീ പ്രവേശനം: മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

തിരുവനന്തപുരം: ശബരിമലയില്‍ ( Sabarimala Temple ) മുൻകാലങ്ങളിൽ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി ( Kadakampally ) സുരേന്ദ്രന്‍ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ ദേവസ്വംമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശബരിമല ഉപദേശകസമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായര്‍ ( TKA Nair ) രംഗത്തെത്തി.

രാജകുടുംബത്തിലെ സ്ത്രീകൾ പ്രായഭേദമന്യേ മുൻകാലങ്ങളിൽ ശബരിമലയിൽ പ്രവേശിച്ചിരുന്നതായി ദേവസ്വംമന്ത്രി വെളിപ്പെടുത്തിയതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തു.

ഒരുകാലത്ത് ശബരിമലയില്‍ പ്രായഭേദമില്ലാതെ ശബരിമലയില്‍ പ്രവേശിച്ചിരുന്നതായും രാജകുടുംബാംഗത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് തെളിവുണ്ടെന്നും മന്ത്രി വിശദമാക്കി. എന്നാല്‍ സര്‍വ സന്നാഹങ്ങളും ഉള്ളവര്‍ മാത്രമേ അന്ന് ശബരിമലയില്‍ പ്രവേശിച്ചിരുന്നുള്ളൂവെന്നും കടകംപള്ളി അറിയിച്ചു.

ശബരിമല സന്നിധിയില്‍വെച്ചാണ് തനിക്ക് അമ്മ ചോറൂണ് നല്‍കിയതെന്നും പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയതെന്നും ശബരിമല ഉപദേശകസമിതി നിയുക്ത ചെയര്‍മാന്‍ ടി.കെ എ നായര്‍ വെളിപ്പെടുത്തി.

1940-ലാണ് തന്റെ ചോറൂണ്‍ ചടങ്ങ് നടത്തിയതെന്നും ശബരിമല നടയില്‍ അമ്മയുടെ മടിയില്‍ ഇരുന്നാണ് ചോറൂണ്‍ ചടങ്ങ് നടത്തിയെന്നും ടി.കെ.എ നായര്‍ പറഞ്ഞു.

എന്തിന്റെ പേരിലായാലും സ്ത്രീ പുരുഷ അസമത്വം അംഗീകരിക്കില്ലെന്നും സാധാരണ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളെയാണ് നാം ബഹുമാനിക്കേണ്ടതെന്നും ടി.കെ.എ നായര്‍ അഭിപ്രായപ്പെട്ടു. അതിന് പ്രത്യേക വേദമോ ശാസ്ത്രമോ പാണ്ഡിത്യമോ ഒന്നും ആവശ്യമുള്ളതായി തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെയും ശബരിമല ഉപദേശകസമിതി നിയുക്ത ചെയര്‍മാന്റെയും പ്രസ്താവനകളെ തുടർന്ന് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം വീണ്ടും ചൂടുപിടിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം വീണ്ടും മാറ്റിയിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ശബരിമലയെ ‘അയ്യപ്പ സ്വാമി ക്ഷേത്ര’മെന്ന് പേര് മാറ്റിയിരുന്നു.

എന്നാൽ  ഇന്നലെ ഈ നടപടി റദ്ദാക്കി  ‘ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര’മെന്ന് തിരുത്തിയിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ ബോർഡിന് അനുകൂല വിധി കിട്ടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ഭരണസമിതി പേര് മാറ്റിയതെന്ന് നേരത്തെ കടകംപള്ളി ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KG Krishnamurthy, theatre director,Kerala, drama Karnataka, eminent theatre director, actor, National School of Drama, theatre director, Stage actor , Theatre teacher, organizer,children’s play ,‘Panjara Shhale’, Kerala, conducted, Theatre workshops, Thiruvanathapuram, Palakkad, Trichur, Udinur , director of ‘Nataka Yatra’ , touring Theatre project, organized,association ,National School of Drama, New Delhi,

കേരള നാടകം മണ്ണിൽ വേരുറപ്പിക്കണം: നാടകാചാര്യൻ കെ ജി കൃഷ്ണമൂർത്തി

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്