Devaswom board , kerala high court, transparent petition, appointment, recruitment , govt, kadakampally surendran, temple entry, devasom board
in ,

അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം കാലികപ്രസക്തമല്ല: മന്ത്രി

തിരുവനന്തപുരം: അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നത് കാലികപ്രസക്തമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ (kadakampally surendran) വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കിയത്.

അജയ് തറയിലിന്‍റെ പ്രസ്താവന അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇപ്പോള്‍ ഇക്കാര്യം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തി. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന സാഹചര്യം നിലവിൽ കേരളത്തിലില്ലെന്ന് മന്ത്രി അറിയിച്ചു.

അതിനാൽ അജയ് തറയലിന്റെ അഭിപ്രായത്തില്‍ പ്രത്യേക ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 1952-ലെ ദേവസ്വം ബോര്‍ഡ് നിയമത്തിലെ വാക്കോ വരിയോ എടുത്ത് ആവശ്യം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് അജയ് തറയില്‍ അഭിപ്രായപ്പെട്ടത്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും തന്റെ നിലപാടിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തണമെന്നും അജയ് ആവശ്യപ്പെട്ടു. അജയ് തറയിലിന്റെ ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ബുധനാഴ്ച്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് കൃത്യമായ തീരുമാനം എടുക്കുമെന്നും എന്നാൽ തീരുമാനത്തിനു മുൻപ് അജയ് തറയിലിന്റെ അഭിപ്രായത്തോട് പ്രതികരിക്കിന്നും ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

ganesh kumar mla, police

ദിലീപിനെ അനുകൂലിച്ച ഗണേഷ് കുമാറിനെതിരെ പോലീസ് റിപ്പോർട്ട്

coffee

കാപ്പിയും പ്രമേഹവും തമ്മിലെന്ത്?