‘കദരം കൊണ്ടൻ’ ട്രെയ്‌ലർ  പുറത്തിറങ്ങി

രാജേഷ് എം സംവിധാനം ചെയ്യുന്ന കദരം കൊണ്ടെന്റെ ആക്ഷന്‍ പാക്ക്ഡ് ട്രെയ്‌ലർ പുറത്തിറങ്ങി . കമലഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിക്രമാണ് നായകനായി എത്തുന്നത്. കമലാഹാസന്റെ മകൾ അക്ഷര ഹാസനാണ് നായിക. ഒരു സ്പൈ ആക്ഷൻ ത്രില്ലർ മൂവിയാണ് ‘കദരം കൊണ്ടൻ’. ചിത്രത്തിൽ ഇന്റർപോൾ ഏജന്റിന്റെ വേഷമാണ് വിക്രം കൈകാര്യം ചെയ്യുന്നത്. 

ഫ്രഞ്ച് ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ചിത്രം. ജൂലൈ പകുതിയോടെ ചിത്രം പ്രദർശനത്തിന് എത്തുന്നുമെന്നാണ്  റിപോർട്ടുകൾ. കമലഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മലയാളി താരം ലെന ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികള്‍ക്ക് 10.07 കോടി 

ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ തുടർക്കഥയാവുന്ന ഡിജിറ്റൽ ഇന്ത്യ