കൈവല്യ പദ്ധതി: സൗജന്യ മൽസരപരീക്ഷാ പരിശീലനം

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൈവല്യ പദ്ധതി പ്രകാരം വിവിധ മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. 

ഒരു മാസം നീളുന്ന പരിശീലന പരിപാടി ഈ മാസം 13 ന് ആരംഭിക്കും. 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈമാസം ഏഴിനു മുൻപ് തിരുവനന്തപുരം ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാർക്കായുള്ള എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ചിലെത്തി പേര് രജിസ്റ്റർ ചെയ്യണം.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം ലഭിക്കുകയെന്ന് സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2462654. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള പുനർനിർമ്മാണത്തിന് ആവശ്യം 30,000 കോടി രൂപ

കരുണാർദ്രം കേരളം: കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി ആവിഷ്ക്കരിച്ചു