Abi, Kalabhavan Abhi, died, mimicry artist, actor, passes away, films, cassettes, Kalabhavan, stage shows, cinema, blood pressure, hospital,
in ,

നടനും മിമിക്രി താരവുമായ കലാഭവൻ അബി അന്തരിച്ചു

എറണാകുളം: പ്രമുഖ മിമിക്രി താരവും നടനുമായ കലാഭവൻ അബി (Kalabhavan Abi) അന്തരിച്ചു. 52 വയസായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മരണം. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇദ്ദേഹം നേരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറയുന്ന രോഗം മൂലം ചലച്ചിത്രങ്ങളിൽ നിന്നും ഷോകളില്‍ നിന്നും അബി കുറച്ചു നാളായി വിട്ടു നിന്നിരുന്നു.

50-തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം മിമിക്രി രംഗത്ത് തന്റേതായ വ്യക്തി മുദ്ര കാത്തു സൂക്ഷിച്ചിരുന്നു. കലാഭവനിലൂടെയാണ് അബി മിമിക്രിരംഗത്തെത്തിയത്.

ബിഗ് ബി അമിതാഭ് ബച്ചന്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവരെ തന്‍മയത്വത്തോടെ അനുകരിക്കുന്നതിലൂടെ അബി മലയാളികളുടെ പ്രിയപ്പെട്ട മിമിക്രിതാരമായി മാറി. കേരളത്തിൽ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയതില്‍ പ്രധാന പങ്ക് വഹിച്ച കലാകാരനാണ് അബി.

‘ദേ മാവേലി കൊമ്പത്ത്’ എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. മിമിക്രിയുടെ ആദ്യനാളുകളില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു അബി. ആമിനതാത്തയായി വന്ന അദ്ദേഹം നിറഞ്ഞ സദസ്സില്‍ കൈയ്യടികൾ വാങ്ങിക്കൂട്ടി.

മിമിക്രി ഗ്രൂപ്പുകളായ കലാഭവനിലും കൊച്ചിന്‍ സാഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച പരിചയത്തിൽ നിന്നാണ് ചലച്ചിത്ര രംഗത്തേയ്ക്കുള്ള വഴി തുറന്നത്. 1991-ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തില്‍ ‘സ്റ്റീഫന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.

മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഒരിടവേളയ്ക്ക് ശേഷം ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തി.

അടുത്തയാഴ്ച്ച പുറത്തിറങ്ങുന്ന ‘കറുത്ത സൂര്യന്‍’ എന്ന ചിത്രത്തിലാണ് അബി അവസാനമായി അഭിനയിച്ചത്. യുവ നടന്‍ ഷൈന്‍ നിഗം മകനാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കുമെന്ന് സൂചന

Robots, jobs, lost, 800 million, workers, India, China, automation, 2030, , robotic automation, a new report,consultancy , 46 countries, 800 occupations ,McKinsey Global Institute ,found , global work force , affected,workforce, richer nations ,Germany ,US , Machine operators , food workers, Poorer countries,money , invest ,McKinsey,

റോബോട്ടുകൾ മൂലം 80 കോടി ആളുകൾക്ക് തൊഴിൽ നഷ്‌ടഭീഷണി