Kalasala Babu,  actor, dead, Pinarayi, facebook, drama, serials, films, Kalamandalam Krishnan Nair, Kalamandalam Kalyanikutty Amma, Kasthooriman, Thuruppugulan, 
in , ,

പ്രശസ്ത കലാകാരൻ കലാശാല ബാബുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍-നാടക നടനും കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും ‘മോഹിനിയാട്ടത്തിന്റെ മാതാവ്’ എന്നറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനുമായ കലാശാല ബാബുവിന്റെ ( Kalasala Babu ) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

കലാശാല ട്രൂപ്പിലൂടെ നാടക രംഗത്ത് അറിയപ്പെട്ട ബാബു സിനിമകളിലും സീരിയലുകളിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു എന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ച അനുശോചനകുറിപ്പിലൂടെ  വ്യക്തമാക്കി.

ഞായറാഴ്ച രാത്രി 12.35-ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു കലാശാല ബാബു അന്തരിച്ചത്. 68 വയസ്സായിരുന്നു. കുറച്ച്‌ കാലമായി അസുഖബാധിതനായിരുന്നു.

നാൽപ്പതിലധികം ചലച്ചിത്രങ്ങളിൽ സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്.

‘ദൃശ്യകലാഞ്‌ജലി’യിൽ നിന്ന് ഒ. മാധവന്റെ അടുത്തെത്തിയ അദ്ദേഹം രണ്ടു വർഷം കാളിദാസ കലാകേന്ദ്രത്തിൽ തുടർന്നു. അവിടെ നിന്നു സിനിമയിലേക്ക് ചേക്കേറിയ അദ്ദേഹം ‘ഇണയെതേടി’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

നായകനായി അഭിനയിച്ച ആ ചിത്രം നല്ല രീതിയിൽ വിജയിക്കാത്തതിനെ തുടർന്ന് കലാശാല ബാബു വീണ്ടും നാടകത്തിലേക്ക് തിരിച്ചു വന്ന് ‘കലാശാല’ എന്ന നാടക സമിതി ആരംഭിച്ചു.

മലയാളത്തിന്റെ മഹാ നടനായ തിലകനും മറ്റ് പ്രശസ്ത വ്യക്തികളും ഉൾപ്പെടുന്ന വലിയൊരു സമിതിയായി പ്രവർത്തിച്ച കലാശാല നിരവധി നാടകങ്ങൾക്ക് അരങ്ങൊരുക്കിയെങ്കിലും 10 വർഷങ്ങൾക്ക് ശേഷം പ്രവർത്തനം അവസാനിപ്പിച്ചു.

‘കസ്‌തൂരിമാനി’ലെ ‘തീവിഴുങ്ങി ലോനപ്പൻ മുതലാളി’യായും ‘എന്റെ വീട് അപ്പൂന്റെയും’, ‘ബാലേട്ടൻ’, ‘തുറുപ്പ് ഗുലാൻ’ തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ച കലാശാല ബാബു 22-ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

village office , Ernakulam,  70 years old, fire, police, case, Amballur, re survey , 

എറണാകുളത്ത് വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

ചരിത്രവും നുണയും