കാളിക്ക് മനുഷ്യ രക്താഭിഷേകം: എതിർപ്പുമായി മന്ത്രി; വിവാദത്തിനില്ലെന്ന് തന്ത്രി

Kali, temple, human blood, minister, tantri abhisheka, Vidwari Vaidyanatha Temple , Theviyodu ,Vithura,Devaswom Minister Kadakampally Surendran, facebook post, Mahakhora Kali Yagnam , Bhadrakali temple,human and animal sacrifices, abolished, renaissance era, rituals, opposed,

തിരുവനന്തപുരം: വിതുരയിലെ ( Vithura ) തേവിയോട് ശ്രീവിദ്വാരി വൈദ്യനാഥക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ചു മഹാഘോര കാളിയജ്ഞമെന്ന പേരില്‍ കാളിക്ക് ( Kali ) മനുഷ്യ രക്താഭിഷേകം നടത്താനുള്ള നീക്കത്തിനെതിരെ മന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിൽ വിവാദത്തിനില്ലെന്ന് തന്ത്രി വ്യക്തമാക്കി.

പ്രാകൃതമായ ആചാരം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രാകൃതമായ ഈ ആചാരം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്നും ചടങ്ങ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച അനാചാരങ്ങളായ നരബലിയും മൃഗബലിയും അടക്കമുള്ള അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

അനാചാരങ്ങള്‍ തടയണമെന്നും ചടങ്ങു സംഘടിപ്പിക്കുന്ന ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ജില്ലാ കളക്ടറോടും റൂറല്‍ എസ്.പി.യോടും മന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിഗ്രഹത്തില്‍ രക്താഭിഷേകം നടത്താന്‍ അമിതമായ താത്പര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിവാദത്തിനില്ലെന്നും ക്ഷേത്രം തന്ത്രി മണികണ്ഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആചാരത്തിന്റെ ഭാഗമായി വിഗ്രഹത്തില്‍ ക്ഷേത്ര തന്ത്രി രക്തം ചാര്‍ത്തുന്ന പതിവുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ രക്തം ചാര്‍ത്തൽ ചടങ്ങിൽ തങ്ങളെയും പങ്കെടുപ്പിക്കണമെന്ന് ചില ഭക്തര്‍ ആവശ്യപ്പെട്ടതിനാലാണ് അവര്‍ക്ക് അവസരം നല്‍കിയതെന്നും തന്ത്രി വ്യക്തമാക്കി.

എന്നാൽ ഇത് വിവാദമായ സാഹചര്യത്തില്‍ ഭക്തര്‍ അവരുടെ ആഗ്രഹം നിറവേറ്റാനായി മന്ത്രിയെയോ ജില്ലാ ഭരണകൂടത്തെയോ സമീപിച്ച് അനുവാദം വാങ്ങണമെന്നും തന്ത്രി അഭിപ്രായപ്പെട്ടു. ഉത്സവനടത്തിപ്പില്‍ ഒരു വര്‍ഗീയസംഘടനയും പിന്തുണ നല്കിയിട്ടില്ലെന്ന് തന്ത്രിയ്‌ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ക്ഷേത്രം നിയോഗി കൃഷ്ണപിള്ള അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

HLL , International Women's Day, celebrated, Nishanthini IPS, Nirbhaya,

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

Janhvi , Sridevi, Dhadak, back, sets, actress, shooting,   star kid J,anhvi Kapoor , Bandra , debut project , director ,Shashank Khaitan , actor ,Ishaan Khatter,sudden demise ,February 24, 

ധടക്: ശ്രീദേവിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ജാൻവി തിരിച്ചെത്തി