Kalki avatar , Gujarat engineer , Govt, office, explanation, Vishnu, God, irrigation department ,Superintendent engineer ,Rameshchandra Fefar
in ,

‘കൽക്കി’ അവതാരത്തിനെന്താ ഈ ഓഫീസിൽ കാര്യം?! വിചിത്ര വാദവുമായി ഗസറ്റഡ് ഓഫീസർ

ഗാന്ധിനഗർ: ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെ സംബന്ധിച്ച വാർത്തകൾ പൊതുജനങ്ങൾക്ക് പുതിയൊരു വിഷയമേയല്ല. സംഘടനാ പ്രവർത്തനം, ജോലിയോടുള്ള താൽപര്യക്കുറവ്, അലസത എന്നിവയാൽ പലപ്പോഴും സർക്കാർ ഓഫീസുകളിൽ ‘ആളില്ലാക്കസേരകൾ’ നിത്യേന കാണുന്ന ജനങ്ങൾ അതൊരു സ്വാഭാവിക രീതിയായി ഇതിനോടകം ഉൾക്കൊണ്ടു കഴിഞ്ഞു. എന്നാൽ ഓഫീസിൽ ഹാജരാകാത്തതിന് കാരണം താൻ ‘കൽക്കി’ അവതാരമായതിനാലാണെന്ന ( Kalki avatar ) വിചിത്രമായ വാദമാണ് ഗുജറാത്തിൽ നിന്നുള്ള ഒരു ഗസറ്റഡ് ഓഫീസർ നിരത്തിയത്.

ഗുജറാത്ത് സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ രമേഷ് ചന്ദ്ര ഫെഫാറിന്റെ വിശദീകരണം കേട്ടവരൊക്കെയും മൂക്കത്തു വിരൽ വച്ചു. താൻ ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ കലിയുഗ അവതാരം ‘കൽക്കി’യാണെന്നാണ് ഈ സർക്കാർ എഞ്ചിനീയറുടെ അവകാശവാദം.

തനിയ്ക്ക് പിടിപ്പത് പണിയുണ്ടെന്നും ഇയാൾ വ്യക്തമാക്കി. മറ്റൊന്നുമല്ല ലോകത്തെ മാറ്റിമറിക്കുന്നതിനായി താന്‍ ദീർഘമായ തപസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും തപസ്സിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ച തനിക്ക് ഓഫീസിലിരുന്ന് തപസ് ചെയ്യാനാകില്ലെന്നുമാണ് സർക്കാർ എഞ്ചിനീയർ വ്യക്തമാക്കിയത്.

അതിനാൽ ഓഫീസിൽ ഹാജരാകാൻ കഴിയില്ലെന്നുമാണ് മൂന്ന് ദിവസം മുമ്പ് ഓഫീസിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി അമ്പതുകാരനായ ഫെഫാർ വിശദീകരണമേകിയത്. തന്റെ ഉഗ്ര തപസ്സിന്റെ ഫലമായി കഴിഞ്ഞ 19 വര്‍ഷമായി നല്ല മഴ ലഭിക്കുന്നുണ്ടെന്നും കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി കൊടുത്ത കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2010 മാര്‍ച്ചില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ അവതാരമായ ‘കല്‍ക്കി’യാണ് താനെന്ന് വെളിപാടുണ്ടായതെന്നും ‘വെളിപ്പെടുത്തലുണ്ട്’. നോട്ടീസും അതിനുള്ള മറുപടിയും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി.

താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണമോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കണമോ എന്ന് മേലുദ്യോഗസ്ഥർക്ക് തീരുമാനിക്കാമെന്നാണ് ഫെഫാറിന്റെ അഭിപ്രായം.

ഗസറ്റഡ് ഓഫീസറായ ഫെഫാർ കഴിഞ്ഞ എട്ട് മാസത്തിനിടയിൽ വെറും  പതിനാറ് ദിവസം മാത്രമാണ് വഡോദരയിലെ ഓഫീസിൽ ഹാജരായത്. ഇതിനെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ ലഭിച്ച മറുപടി ഉദ്യോഗസ്ഥരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

എന്തായാലും ആൾദൈവങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ രാജ്യത്ത് മറ്റൊരു ആൾദൈവം കൂടി അവതരിച്ചതായി ഒരാൾ സ്വയം പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് തുടർന്നുള്ള സംഭവ വികാസങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.

Kalki avatar , Gujarat engineer

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

കേരളത്തിൽ ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍

Savitri , Mahanati , Vincent Mash ,death, Keerti, Gemini Ganesan, Ravi Menon, book, keerthi suresh,  shocking facts, died, Camera, director, films, Kamala, daughter

മഹാനടി സാവിത്രിയുടെ അന്ത്യനിമിഷങ്ങൾ; വിഖ്യാത ഛായാഗ്രാഹകന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു