in ,

കലൂരിലെ കടകൾ ഒഴിയണം; 25 ലക്ഷം രൂപ നഷ്ടപരിഹാരം: കോടതി

കൊച്ചി: ഫിഫ അണ്ടർ –17 ലോകകപ്പ് ഫുട്ബോൾ (Fifa under-17) മൽസരങ്ങളുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ (Kaloor Jawaharlal Nehru Stadium) വാടകമുറികൾ ഒഴിയണമെന്നു ഹൈക്കോടതി (High Court) വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ വാടകമുറികൾ ഒഴിയണമെന്ന് കോടതി അറിയിച്ചു.

കടമുറികൾ ഒഴിയുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നൽകാനായി വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) 25 ലക്ഷം രൂപ ട്രഷറിയിൽ അടയ്ക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം നിർണയിക്കാനും 75% തുക ഉടൻ കൈമാറാനുമായി കമ്മിറ്റിയെയും നിയമിച്ചു.

സ്റ്റേഡിയത്തിലെ വാടകക്കാരായ 46 വ്യാപാരികൾ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഫിഫയുടെ നിർദ്ദേശമനുസരിച്ച് കടകൾ ഒഴിപ്പിക്കണമെന്ന് ജിസിഡിഎ നോട്ടീസ് നൽകിയ നടപടിയെ ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു.

ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ച്ചയില്ലാത്തതാണെന്നും കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങൾക്കായി സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതിൽ സർക്കാരിനു വേണ്ടത്ര തയാറെടുപ്പുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.

ഓരോ കടക്കാർക്കും എത്ര നഷ്ടപരിഹാരം നൽകാനാവുമെന്ന് കോടതി ആരാഞ്ഞിരുന്നു. കടയുടമയുടെ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ലോക കപ്പിനായി കലൂർ സ്റ്റേഡിയത്തിലെ മുഴുവൻ കടകളും ഒഴിപ്പിക്കണമെന്ന് ഫിഫ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജിസിഡിഎ കടയുടമകൾക്ക് നോട്ടീസ് നൽകിയത്. എന്നാൽ ഇതിനെതിരെ കടയുടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

British cyclist ,around the world,79 days, world record,

79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം

kerala police, High Court, Anthikkad

പോലീസ് പ്രതികളിൽ നിന്ന് തല്ലു വാങ്ങരുത്: ഹൈക്കോടതി