Movie prime

സംരംഭകത്വ അവസരങ്ങള്‍ സാധാരണക്കാരിൽ എത്തിക്കാന്‍ കല്‍പാ ഗ്രീന്‍ ചാറ്റ്

കാസര്കോട് :കേന്ദ്ര സര്ക്കാരിന്റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (സിപിസിആര്ഐ) സംരംഭകത്വ അവസരങ്ങള് സാധാരണക്കാരിലെത്തിക്കാന് കേരള സ്റ്റാര്ട്ടപ്പ് മിഷനുമായി (കെഎസ്യുഎം) സഹകരിച്ചു സംഘടിപ്പിക്കുന്ന കല്പാ ഗ്രീന് ചാറ്റിന്റെ മൂന്നാം ഭാഗം ഏപ്രില് 20 ശനിയാഴ്ച നടക്കും. രാവിലെ 10 മണി മുതല് കാസര്കോട് സിപിസിആര്ഐയില് നടക്കുന്ന പരിപാടിയില് ‘തേങ്ങയുടെ മൂല്യവര്ധിത ഉല്പന്നങ്ങള്; അവയുടെ വിപണന സാദ്ധ്യതകള്’ എന്ന വിഷയത്തില് ഫുഡ് ടെക്നോളജിസ്റ്റും ബിസിനസ് കണ്സള്ട്ടന്റുമായ ജയരാജ് പി നായരും ‘നീരയുടെ സംരംഭകത്വ സാധ്യത’കളെ കുറിച്ച് സിപിസിആര്ഐ സോഷ്യല്സയന്സ് വിഭാഗം More
 
സംരംഭകത്വ അവസരങ്ങള്‍ സാധാരണക്കാരിൽ എത്തിക്കാന്‍ കല്‍പാ ഗ്രീന്‍ ചാറ്റ്

കാസര്‍കോട് :കേന്ദ്ര സര്‍ക്കാരിന്‍റെ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (സിപിസിആര്‍ഐ) സംരംഭകത്വ അവസരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ്യുഎം) സഹകരിച്ചു സംഘടിപ്പിക്കുന്ന കല്‍പാ ഗ്രീന്‍ ചാറ്റിന്‍റെ മൂന്നാം ഭാഗം ഏപ്രില്‍ 20 ശനിയാഴ്ച നടക്കും.

രാവിലെ 10 മണി മുതല്‍ കാസര്‍കോട് സിപിസിആര്‍ഐയില്‍ നടക്കുന്ന പരിപാടിയില്‍ ‘തേങ്ങയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍; അവയുടെ വിപണന സാദ്ധ്യതകള്‍’ എന്ന വിഷയത്തില്‍ ഫുഡ് ടെക്നോളജിസ്റ്റും ബിസിനസ് കണ്‍സള്‍ട്ടന്‍റുമായ ജയരാജ് പി നായരും ‘നീരയുടെ സംരംഭകത്വ സാധ്യത’കളെ കുറിച്ച് സിപിസിആര്‍ഐ സോഷ്യല്‍സയന്‍സ് വിഭാഗം തലവന്‍ ഡോ. കെ മുരളീധരനും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

കാര്‍ഷിക മേഖലയില്‍ നിരവധി സംരംഭകത്വ സാധ്യതകളുള്ള ഗവേഷണങ്ങളാണ് സിപിസിആര്‍ഐയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അത്തരം സംരംഭങ്ങളുടെ വിപണന സാധ്യത പഠിക്കാന്‍ ഇന്‍കുബേഷന്‍ സംവിധാനവും ഇവിടെയുണ്ട്. താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അപേക്ഷ നല്‍കിയാല്‍ വാടക നല്‍കി മെഷീനുകള്‍ ഉപയോഗിച്ച് ഉത്പാദനം നടത്താം. സാങ്കേതികമായ എല്ലാ സഹായങ്ങളും സ്ഥാപനം നല്‍കും.

കല്‍പാ ഗ്രീന്‍ ചാറ്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 7736495689 എന്ന നമ്പറില്‍ ബന്ധപ്പെടുക. തത്സമയ രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. എല്ലാ മാസവും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.