സിനിമയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കില്ല: കമൽഹാസൻ 

അഭിനയം തന്റെ തൊഴിലാണെന്നും രാഷ്ട്രീയ പ്രവർത്തനം ഇഷ്ട മേഖലയാണെന്നും കമൽ ഹാസൻ. രണ്ടും കൂട്ടിക്കുഴയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല. 

ഈ വർഷം നടക്കാനിരിക്കുന്ന ലോക് സഭാ തെരെഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം തമിഴ്‌നാട്ടിലെ മുപ്പത്തിയൊൻപത് മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

പുതിയ ചിത്രം ഇന്ത്യൻ 2 വിൽ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് വരുന്നത്. അതിൽ പ്രത്യേകതയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.  രാഷ്ട്രീയമായി എന്തെങ്കിലും  ഉദ്ദേശ്യലക്ഷ്യങ്ങളോടെയല്ല  ഇന്ത്യന്റെ രണ്ടാം പതിപ്പിറക്കുന്നത്. രാഷ്ട്രീയനിലപാടുകൾ  സിനിമയിലൂടെയല്ല, മറിച്ച് ജനങ്ങളുമായി  നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നത്. 

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറുന്ന അക്രമങ്ങൾ ആശങ്കാ ജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവിടെ വലതു പക്ഷം ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയാണ്. 

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം എ എൻ ഐ ലേഖിക സ്മിതാ പ്രകാശ് നടത്തിയ അഭിമുഖത്തിൽ ബി ജെ പി യുടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയ സഖ്യങ്ങളെ പരാമർശിച്ചിരുന്നു.

തമിഴ്‌നാട്ടിൽ രജനി കാന്തും കമൽ ഹാസനുമായി ബി ജെ പി  സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞങ്ങളോട് യോജിക്കുന്നവരും  ഞങ്ങൾക്ക് യോജിപ്പുള്ളവരുമായ  എല്ലാവരുമായി ഒത്തുപോകാനാണ് ആഗ്രഹിക്കുന്നത്. പ്രാദേശിക തലത്തിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ബി ജെ പി യുടെ  നയത്തിന്റെ തന്നെ ഭാഗവുമാണ്. 

പ്രധാനമന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേരിട്ട് മറുപടി പറയാൻ കമൽ തയ്യാറായില്ല. 

അങ്ങോട്ട് സമീപിക്കുന്നവരുമായി സഖ്യത്തിൽ ഏർപ്പെടാം എന്നാണ് മോദിയുടെ നിലപാടെന്നും അത് വേണ്ടതുണ്ടോ എന്നാണ് തങ്ങളുടെ നിലപാടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അവയവദാന സന്ദേശത്തിന്റെ ദേശീയ പര്യടനം: കേരള യാത്ര ശനിയാഴ്ച്ച  

കണ്ണിൽ നക്ഷത്രത്തിളക്കവുമായി അവൾ തെരുവിലിരുന്ന് പാടും