Kamal Haasan, Political Party,Election Commission , registers , confirming , registration , Makkal Needhi Maiam, relevant documents, formal letter, Sonia, Rahul,  
in , ,

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യമിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ന്യൂഡല്‍ഹി: സുപ്രസിദ്ധ നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യ’മിന് ( എംഎൻപി ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ( Election Commission ) അംഗീകാരം ലഭിച്ചതിനെ തുടർന്ന് താരം ആഹ്‌ളാദം പങ്കു വച്ചു. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്.

മക്കള്‍ നീതി മയ്യമിന് ഇതു സംബന്ധിച്ച രേഖകള്‍ അടുത്താഴ്ച്ച കൈമാറുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് അയച്ചതായും അധികൃതർ വ്യക്തമാക്കി.

സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ സധൈര്യം വ്യക്തമാക്കുന്ന താരം ‘മക്കള്‍ നീതി മയ്യ’ മെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മൂന്ന് മാസം പിന്നിടവെയാണ് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചിരിക്കുന്നത്.

പാര്‍ട്ടി രജിസ്‌ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് കമൽഹാസൻ കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ വച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദർശിച്ചിരുന്നു.

പാര്‍ട്ടിയെ സംബന്ധിച്ച്‌ ചില ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാഞ്ഞതായും അവയുടെ എല്ലാ വിശദാംശങ്ങളും സമര്‍പ്പിച്ചതായും എത്രയും വേഗം പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അന്ന് താരം അറിയിച്ചിരുന്നു.

kamal-haasan-political-party-election-commission-registers-blivenews.com

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണുവാനായി ഡൽഹിയിലെത്തിയ കമൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്നു.

വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നു സോണിയയുമായി നടത്തിയതെന്നും തമിഴ് നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് തങ്ങൾ സംസാരിച്ചതെന്നും ജൂൺ 21-ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമോ’ എന്ന ചോദ്യത്തിന്, ‘അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് വളരെ നേരത്തെയായി പോകും’ എന്നായിരുന്നു കമലിന്റെ മറുപടി.

ജൂൺ 20-ന് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

ഒരു രാഷ്ട്രീയ പാർട്ടി 100 കോടി രൂപ സംഭാവന വാഗ്ദാനം ചെയ്തെന്നും എന്നാൽ അത്തരത്തിലുള്ള പണം ആവശ്യമില്ലാത്തതിനാൽ ആ വാഗ്ദാനം നിരസിച്ചെന്നും കമൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Uttarakhand , BCCI ,  SGM ,against ,Uttarakhand , Ranji ,  Supreme Court,appointed ,Committee of Administrators ,CoA, 

രഞ്ജി ട്രോഫി: ഉത്തരാഖണ്ഡിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ബിസിസിഐ

emergency period , media,press freedom seminar, Thrissur, Triprayar , journalism, threats, attack, 

അടിയന്തരാവസ്ഥയെ അനുസ്മരിച്ച് തൃശ്ശൂരിൽ മാധ്യമ സെമിനാർ