Kamal Hassan,demonetisation
in , ,

കമല്‍ഹാസന്റെ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21-ന് പ്രഖ്യാപിക്കും

ചെന്നൈ: ഉലകനായകൻ കമല്‍ഹാസന്റെ ( Kamal Haasan ) രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വ്യക്തത കൈവന്നു. ഫെബ്രുവരി 21-ന് തന്റെ പാർട്ടിയുടെ പേര് ( Party Name ) ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.

തമിഴ്നാട്ടിലെ രാമനാഥപുരത്തു വച്ച്‌ ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ തമിഴ്‌നാട്ടിൽ പര്യടനം ആരംഭിക്കുമെന്നും താരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

തമിഴ്നാട് പര്യടനത്തിനൊപ്പം പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പുറമെ പാർട്ടി പിന്‍തുടരേണ്ട തത്വങ്ങളും നയങ്ങളും സംബന്ധിച്ച് അന്ന് വ്യക്തത വരുത്തുമെന്നും കമല്‍ഹാസന്‍ ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

‘ജനങ്ങളുടെ പിന്തുണയോടെ താൻ യാത്ര തുടരുകയാണെന്നും നമ്മുടെ രാജ്യത്തേയും സംസ്ഥാനത്തേയും ശക്തിപ്പെടുത്താന്‍ തനിക്കൊപ്പം കൈകോര്‍ക്കണമെന്നും കമല്‍ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പര്യടനം പല ഘട്ടങ്ങളായാണ് നടത്തുക. ജനങ്ങളെ നേരിട്ട് സന്ദര്‍ശിക്കുവനായി രാമനാഥപുരത്തു നിന്ന് ആരംഭിക്കുന്ന പര്യടനം മധുരൈ, ഡിണ്ടിഗല്‍, ശിവഗംഗൈ എന്നീ ജില്ലകളിലൂടെ കടന്നു പോകുന്നതോടെ പര്യടനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും.

തമിഴ്നാട് രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്നാണ് തന്റെ രാഷ്ട്രീയ പ്രവേശമെന്ന് താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കണമെന്നും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിയണമെന്നും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Haj subsidy, withdraws, govt, students, education, pilgrims, decision, empowering minorities, appeasement, Minority Affairs Minister, Mukhtar Abbas Naqvi, subsidy, Supreme court, Air India,

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി; പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിന്

മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്