Kamal , Kamal Haasan , DMDK chief Captain Vijaykanth Kamal Haasan, DMDK , Vijaykant ,Rajani , Karunanidhi, Stalin, Chennai, office, working president, MK Stalin, Gopalapuram, superstar, Rajanikanth, Haasan, Tamil Nadu tour , February 21,actor-turned-politician
in , ,

ക​മ​ലഹാ​സ​ന്‍ ഡിഎംഡികെ നേതാവ് വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുന്ന ഉലകനായകൻ കമലഹാസന്‍ ( Kamal Haasan ) ഡി.എം.ഡി.കെ ചീഫ് ക്യാപ്റ്റൻ വിജയകാന്തുമായി ( Vijaykant ) കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പാര്‍ട്ടി ഒാഫീസിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച നടന്നത്.

ഇന്നലെ രാഷ്ട്രീയ പിന്തുണ തേടി കമലഹാസന്‍ നടന്‍ രജനികാന്തിനെയും കരുണാനിധിയെയും സ്റ്റാലിനെയും സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കുന്ന രാമേശ്വരത്തേക്ക് കമല്‍ രജനിയെ ക്ഷണിച്ചിരുന്നു.

എന്നാല്‍, അഭിനയം പോലെ രാഷ്ട്രീയത്തിലും രണ്ടു പേര്‍ക്കും രണ്ടു വഴിയാണെന്ന് രജനി പ്രതികരിച്ചിരുന്നു. കമലും താനും പണത്തിനു വേണ്ടിയോ പ്രശസ്തിക്കു വേണ്ടിയോ അല്ല രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തി‍ന്റെ മുന്നോടിയായാണ് സന്ദര്‍ശനമെന്നും സുഹൃത്തുക്കള്‍ എന്ന നിലയിലാണ് കാണാനെത്തിയതെന്നും കമല്‍ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രഖ്യാപനം നടത്തുന്ന രാമേശ്വരത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണോ എന്ന കാര്യം രജനികാന്താണ് തീരുമാനിക്കേണ്ടതെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു.

രജനിയെ സന്ദർശിച്ച ശേഷം ഞായറാഴ്ച്ച വൈകുന്നേരം കമൽ ഡി എം കെ പ്രസിഡന്റ് കെ കരുണാനിധിയെയും വർക്കിംഗ് പ്രസിഡന്റ് സ്റ്റാലിനെയും സന്ദർശിച്ചിരുന്നു. ചെന്നൈയിലെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് കമൽ ഇരുവരുമായി കൂടിക്കാഴ്ച്ച നടത്തിയത്.

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ രാമേശ്വരത്തെ വസതിയില്‍ നിന്ന് കമലഹാസന്‍ ഈ മാസം 21-ന് രാഷ്ട്രീയ യാത്ര ആരംഭിക്കും. രാവിലെ എ.പി.ജെ അബ്ദുല്‍കലാം സ്കൂള്‍ സന്ദര്‍ശിച്ച ശേഷം രാമേശ്വരത്തെ ഗണേഷ് മഹലില്‍ മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തുടര്‍ന്ന് കലാം സ്മാരകം സന്ദര്‍ശിച്ച ശേഷം മധുരയിലേക്കുള്ള യാത്രാമധ്യേ രാമനാഥപുരം കൊട്ടാരം, പരമക്കുടി ലെനാ മഹല്‍, മാനമധുര എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ കമല്‍ പങ്കെടുക്കും.

അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് മധുരയിലെ കാര്‍ഷിക സര്‍വ്വകലാശാലക്കു സമീപമുള്ള ഒത്തക്കട മൈതാനത്ത് പതാക ഉയര്‍ത്തിയ ശേഷം പാര്‍ട്ടി പ്രഖ്യാപന സമ്മേളനം ആരംഭിക്കും. തുടർന്ന് ദക്ഷിണ തമിഴ്നാട്ടിലെ ജില്ലകളില്‍ പര്യടനം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണെന്നും ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ലെന്നും കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു

weekly-cartoon-hakus-manasa-vacha-Feb-19

ജനവും ബാങ്കും പിന്നെ വ്യവസായികളും