നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നു: കമല്‍ ഹാസന്‍

Kamal Hassan,demonetisation

ചെന്നൈ: നോട്ട് നിരോധന തീരുമാറ്റത്തെ (demonetisation) പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍ (Kamal Hassan) വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ ധൃതിയിലെടുത്ത തീരുമാനമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തമിഴ് മാഗസിനായ ‘വികടനി’ലെ ‘ഒരു വലിയ ഖേദപ്രകടനം’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണത്തെ നിയന്ത്രിക്കാനാകുമെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും അതിനാലാണ് നോട്ട് നിരോധന തീരുമാറ്റത്തെ പിന്തുണച്ചതെന്നും ഉലകനായകൻ അറിയിച്ചു.

നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ചതില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാൻ ജനങ്ങള്‍ ബുദ്ധിമുട്ട് സഹിക്കണമെന്ന് താൻ ചിന്തിച്ചിരുന്നതായും എന്നാൽ സാമ്പത്തിക ശാസ്ത്രം അറിയാവുന്ന തന്റെ ചില സുഹൃത്തുക്കള്‍ തന്റെ മുൻ നിലപാടിനെ വിമര്‍ശിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

നോട്ട് അസാധുവാക്കൽ തീരുമാനം നല്ലതാണെന്നും നടപ്പിലാക്കിയ രീതിക്കാണ് പ്രശ്നമെന്നും താന്‍ മുൻപ് സ്വയം സമാധാനിപ്പിച്ചിരുന്നതായും എന്നാല്‍ കൂടുതല്‍ ആളുകൾ നോട്ട് നിരോധനത്തിനെതിരെ രംഗത്തെത്തിയപ്പോള്‍ തനിക്കും സംശയങ്ങളുണ്ടായി എന്നും അദ്ദേഹം കുറ്റസമ്മതം നടത്തി.

ഗാന്ധിജി സ്വന്തം തെറ്റുകള്‍ അംഗീകരിച്ചിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. അവനവന്റെ തെറ്റുകള്‍ അംഗീകരിക്കുക എന്നതാണ് നല്ല നേതാവിന്റെ ലക്ഷണമെന്നും ഇന്നത്തെ നേതാക്കള്‍ക്കും അതിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തെറ്റുകള്‍ അംഗീകരിക്കുകയാണെങ്കില്‍, താന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുമെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ കമലഹാസൻ പിന്തുണച്ചിരുന്നു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം അടുക്കുന്ന വേളയിലാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന കമലഹാസന്റെ പുതിയ നിലപാടെന്നതും ശ്രദ്ധേയമാണ്.

‘മോഡിക്ക് അഭിവാദ്യങ്ങള്‍. രാഷ്ട്രീയ ഭേദമന്യേ ഈ നീക്കം ആഘോഷിക്കപ്പെടണം. നികുതിയടക്കുന്നവര്‍ പ്രത്യേകിച്ചും’ എന്നായിരുന്നു കഴിഞ്ഞ നവംബര്‍ 9-ൽ കമലിന്റെ ട്വീറ്റ്. ബി.ജെ.പി അനുയായികളും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ആ ട്വീറ്റിന് വൻ പ്രചാരം നല്‍കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Yuvraj Singh, Domestic Violence, Complaint,Yuvi

യുവരാജിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

ban on crackers, SC, protesters, crackers

സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചത് വിവാദമാകുന്നു