Kambar , Chandrashekar Kambar, elected, Sahitya akademi president, Kannada litterateur, BJP, election, ballot, Kerala, 
in ,

കേന്ദ്രസാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം: ബിജെപിക്ക് തിരിച്ചടി; കമ്പാർ വിജയിച്ചു

ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി ചെയർമാനായി പുരോഗമന പക്ഷത്തിന്‍റെ ചന്ദ്രശേഖർ കമ്പാർ ( Kambar ) തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർത്ഥിയെയാണ് ചന്ദ്രശേഖർ കമ്പാർ പരാജയപ്പെടുത്തിയത്.

ഉപാധ്യക്ഷനായി മാധവ് കൗശിക് തെരഞ്ഞെടുക്കപ്പെട്ടു.
പുരോഗമനസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാധവ് കൗശിക് ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച നന്ദകിഷോര്‍ പാണ്ഡെയെ പരാജയപ്പെടുത്തി.

അക്കാദമിയുടെ നിര്‍വാഹക സമിതിയിലെ മലയാള ഭാഷാ പ്രതിനിധിയായി സാഹിത്യകാരനും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായ പ്രഭാവര്‍മ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ കാലങ്ങളില്‍ കണ്ടിട്ടില്ലാത്ത ശക്തമായ മത്സരത്തിനാണ് ഇത്തവണ അക്കാദമി സാക്ഷ്യം വഹിച്ചത്.

പ്രശസ്ത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ്‌യെയാണ് മത്സരത്തിൽ ബിജെപി പിന്തുണച്ചിരുന്നത്. 29-നെതിരെ 56 വോട്ടുകൾ നേടിയാണ് ചന്ദ്രശേഖർ കമ്പാർ അക്കാദമി ചെയർമാനായത്. പ്രതിഭാ റായിക്ക് 26 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

പ്രതിഭാ റായിക്ക് 26 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പുരോഗമന പക്ഷകാരനായ ചന്ദ്രശേഖർ കമ്പാർ ചന്ദ്രശേഖർ കമ്പാർ ജ്ഞാനപീഠ പുരസ്താക ജേത്രിയായ പ്രതിഭ റായ്‌യെ പരാജയപ്പെടുത്തി അക്കാദമി തലപ്പത്തെത്തിയത് ബിജെപിയ്ക്ക് തിരിച്ചടിയായി.

പ്രശസ്ത മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. മലയാള ഭാഷാ പ്രതിനിധി സ്ഥാനത്തേയ്ക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൂടിയായ പ്രഭാവർമ്മയ്ക്ക് പുറമെ കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിലെ ഡോക്ടർ അജിത്കുമാറും മത്സരമുഖത്തുണ്ടായിരുന്നു.

ബാലചന്ദ്രൻ വടക്കേടത്താണ് കേരളത്തിൽ നിന്ന് ജനറൽ കൗൺസിലിലുള്ള മറ്റൊരു അംഗം. കേരളത്തെ പ്രതിനിധീകരിച്ച് പ്രഭാവര്‍മ്മ, ഡോ. അജിത് കുമാര്‍, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവർ വോട്ടെടുപ്പില്‍ പങ്കെടുത്തു.

നിലവില്‍ അക്കാദമി ഉപാധ്യക്ഷനായിരുന്ന ചന്ദ്രശേഖര്‍ കമ്പാര്‍ കന്നഡ സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്. കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാറിന് 2010-ൽ സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം ലഭിച്ചിരുന്നു.

തന്റെ കൃതികളിൽ നാടോടി പാരമ്പര്യസ്പർശവും വടക്കൻ കർണാടക ഭാഷാശൈലിയും സവിശേഷതകളാക്കിയ ഇദ്ദേഹത്തിന് പത്മശ്രീയ്ക്ക് പുറമെ കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Air India, woman pilot, saves, 261 lives,Captain Anupama Kohli,  collision, Vistara flight, mid-air collision, cockpit, crew members, investigation, explanation,

വനിതാ പൈലറ്റിന്റെ മനഃസാന്നിധ്യം; രക്ഷപ്പെട്ടത് 261 ജീവനുകൾ

weekly-cartoon-hakus-manasa-vacha-Feb-2018

വ്യവസായി സഹായിച്ചു; ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീർപ്പിലേക്ക്