Kamuki , Aparna  Balamurali, controversy, social media, film, review, comments,
in ,

ചലച്ചിത്ര നിരൂപണങ്ങളെ കുറിച്ച്‌ വിവാദ പരാമർശം; കൂടുതൽ വിശദീകരണവുമായി യുവനടി

കോഴിക്കോട്: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചലച്ചിത്ര നിരൂപണങ്ങളെ കുറിച്ച്‌ യുവതാരം അപര്‍ണ്ണ ബാലമുരളി ( Aparna  Balamurali ) നടത്തിയതായി പ്രചരിച്ച പ്രസ്താവന വിവാദമായ സാഹചര്യത്തിൽ കൂടുതൽ വിശദീകരണവുമായി യുവനടി രംഗത്തെത്തി.

‘കാമുകി’ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശത്തെ കുറിച്ച്‌ താരം തന്റെ നയം വ്യക്തമാക്കി.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറിച്ചോ നെഗറ്റീവ് നിരൂപണത്തെ കുറിച്ചോ താൻ ഒന്നു തന്നെ പറഞ്ഞിട്ടില്ലെന്ന് യുവനടി വെളിപ്പെടുത്തി. സിനിമയെ കുറിച്ച്‌ പുറത്തു വരുന്ന നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള കാര്യങ്ങള്‍ ഒരു പോലെ ഉൾക്കൊള്ളുന്ന ആളാണ് താനെന്നും നടി അഭിപ്രായപ്പെട്ടു.

താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന മ്ലേച്ഛമായ കന്റുകളും അസഭ്യമായിട്ടുള്ള സന്ദേശങ്ങളെ കുറിച്ചുമാണെന്നും താന്‍ അന്ന് പറ‍ഞ്ഞതെന്നും താരം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ന്ന് വരുന്ന ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കപ്പെടേണ്ടതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചലച്ചിത്ര നിരൂപണം വ്യക്തിഹത്യ വഴിവെയ്ക്കന്നുണ്ടെന്നും സിനിമ പുറത്തിറങ്ങി മണിക്കൂറുകള്‍ കഴിയുമ്പോള്‍ പുറത്തു വരുന്ന നിരൂപണങ്ങള്‍ സിനിമയെ മാത്രമല്ല താരങ്ങളേയും ഹനിക്കുന്നതിനു തുല്യമാണെന്ന് താരം അഭിപ്രായപ്പെട്ടതായി നേരത്തെ പ്രചരിച്ചിരുന്നു.

തുടർന്ന് അപര്‍ണ്ണയുടെ പ്രസ്താവന നിമിഷം നേരം കൊണ്ട് വൈറലായി. ഇതിനെതിരെ ചിലർ പ്രതികരിച്ചതിനെ തുടർന്നാണ് താരം ഇപ്പോൾ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയത്.

അസ്ക്കര്‍ അലി, അപര്‍ണ്ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിനു എസ് സംവിധാനം ചെയ്ത ചിത്രമായ ‘കാമുകി’യുടെ ടീസറിൽ അപര്‍ണയുടെ ബാഹുബലി സ്റ്റൈലിലുളള പഞ്ച് ഡയലോഗ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. Aparnaഅന്ധനായ യുവാവിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഈ ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Government Ayurveda College Hospital for Women & Children, Poojappura, delivery, pregnant, health minister, labour room , baby, mother, 

നൂതന ആയുര്‍വേദ ലേബര്‍ റൂമില്‍ സുഖപ്രസവം; പുതു ചരിത്രമെഴുതി കേരളം

LDF, govt, second anniversary, celebrations, may 18, programmes,Chief Minister Pinarayi Vijayan 

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ജില്ലാതല ഉദ്ഘാടനം മെയ് 18 ന് കഴക്കൂട്ടത്ത്