Kanakakkunnu , fair, LDF govt, Kadakampally, 
in

മേയ് 24 മുതല്‍ കനകക്കുന്നില്‍ ഉല്‍പ്പന്ന പ്രദര്‍ശന-വിപണന മേള

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം മേയ് 31ന് തിരുവനന്തപുരം കനകക്കുന്ന് ( Kanakakkunnu ) നിശാഗന്ധിയില്‍ നടക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ ആലോചിക്കുന്നതിനായി സെക്രട്ടറിയേറ്റ് അനക്‌സ് ഹാളില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഷികത്തിന്റെ ഭാഗമായി മേയ് 24 മുതല്‍ 31 വരെ കനകക്കുന്നില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ ഉല്‍പ്പന്ന പ്രദര്‍ശന-വിപണന മേള നടക്കും.

സംസ്ഥാനത്തെ നാടന്‍ ഭക്ഷണങ്ങളുടെ കലവറ തുറക്കുന്ന വിപുലമായ ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് നടക്കും. സാംസ്‌കാരികവകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഏഴുദിവസങ്ങളിലായി സാംസ്‌കാരിക-കലാപരിപാടികള്‍ അരങ്ങേറും.

കുടുംബശ്രീ, വനംവകുപ്പ്, കയര്‍, മത്സ്യഫെഡ്, വ്യവസായ വകുപ്പ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി., അനെര്‍ട്ട്, സിവില്‍ സപ്ലൈസ്, ആര്‍ട്ടിസാന്‍സ് കോര്‍പറേഷന്‍, ഹാന്റിക്രാഫ്റ്റ്‌സ്, ഖാദി, വനിത വികസനകോര്‍പറേഷന്‍, ബുക്ക് മാര്‍ക്ക്, ടൂറിസം, സഹകരണ സംഘങ്ങള്‍, വാസ്തുവിദ്യ ഗുരുകുലം, ലളിതകല അക്കാദമി, ഹരിതകേരളം മിഷന്‍, ഐ.റ്റി. വകുപ്പ്, പിന്നാക്ക വികസന കോര്‍പറേഷന്‍, എസ്.സി.-എസ്.ടി. വകുപ്പിന്റെ സ്വാശ്രയ-സഹകരണ സംഘങ്ങള്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, എസ്.പി.സി.എസ്. എന്നിങ്ങനെ വിവിധ വകുപ്പുകളുടെയടക്കം എണ്‍പതിലധികം സ്റ്റാളുകള്‍ മേളയിലുണ്ടാകും.

പരിപാടികളുടെ മുഖ്യസംഘാടന ചുമതല ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ്. വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 18 ന് കണ്ണൂരാണ് നടക്കുക.
ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മേയ് 18ന് കഴക്കൂട്ടത്ത് നടക്കും.

ജില്ലാതല പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ വിപുലമായ സംഘാടകസമിതി യോഗം ചേരും.

മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, വ്യവസായവകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, സഹകരണ രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹഖ്, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ കെ.ഒ. ജോര്‍ജ്, ശുചിത്വമിഷന്‍ ഡയറക്ടര്‍ എല്‍.പി. ചിത്തര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ആര്‍. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബു, ഹരിതകേരളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ഇന്ദു, ടൂറിസം അഡീഷണല്‍ സെക്രട്ടറി ബി. മനു, അഡീഷണല്‍ ഡി.പി.ഐ. ജെസി ജോസഫ്, സാമൂഹിക സുരക്ഷാ മിഷന്‍ റീജണല്‍ ഡയറക്ടര്‍ നിഷാന്തി, ലൈബ്രറി കൗണ്‍സില്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.പി. സതീഷ് കുമാര്‍, ഡെപ്യൂട്ടി സ്‌റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sudheer Karamana , Nokkukooli, meeting, minister CITU, members, suspension, actor,unloading , materials, Chakka, granite, marble, load, leadership, money, 25000 Rs, ,

സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കുകൂലി തൊഴിലാളികൾ തിരികെ നൽകി

Forward Communities , instructions, applications, financially backward, Kerala State Welfare Corporation for Forward Communities Ltd , Samunnathi

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു