Movie prime

കനകമല തീവ്രവാദക്കേസ്: 6 പ്രതികളുടെ ശിക്ഷ വിധിച്ചു

കണ്ണൂർ കനകമല തീവ്രവാദക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്ക്കുള്ള ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽഹിന്ദിയെ 14 വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചു. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാംപ്രതി ചേലക്കര സ്വദേശി യൂസഫ് ബിലാൽ എന്ന ടി സ്വാലിഹ് മുഹമ്മദിനെ 10 വർഷം തടവിന് ശിക്ഷിച്ചു. മൂന്നാം പ്രതി കോയമ്പത്തൂർ സ്വദേശി റാഷിദ് എന്ന അബു ബഷീനെ 7 വർഷത്തേക്കും അഞ്ചാംപ്രതി തിരൂർ സ്വദേശി സഫ്വാനെ എട്ടുവർഷത്തേക്കുമാണ് തടവുശിക്ഷ More
 
കനകമല തീവ്രവാദക്കേസ്: 6 പ്രതികളുടെ ശിക്ഷ വിധിച്ചു

കണ്ണൂർ കനകമല തീവ്രവാദക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽഹിന്ദിയെ 14 വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചു. കൊച്ചി എൻഐഎ കോടതിയാണ്‌ ശിക്ഷ വിധിച്ചത്.

രണ്ടാംപ്രതി ചേലക്കര സ്വദേശി യൂസഫ് ബിലാൽ എന്ന ടി സ്വാലിഹ് മുഹമ്മദിനെ 10 വർഷം തടവിന് ശിക്ഷിച്ചു. മൂന്നാം പ്രതി കോയമ്പത്തൂർ സ്വദേശി റാഷിദ് എന്ന അബു ബഷീനെ 7 വർഷത്തേക്കും അഞ്ചാംപ്രതി തിരൂർ സ്വദേശി സഫ‌്‌‌വാനെ എട്ടുവർഷത്തേക്കുമാണ് തടവുശിക്ഷ വിധിച്ചത്. എട്ടാംപ്രതി കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീന് മൂന്നുവർഷമാണ്‌ ശിക്ഷ. ഇവര്‍ക്കെല്ലാവര്‍ക്കും പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. ആറാംപ്രതി കുറ്റ്യാടി സ്വദേശി എൻ കെ ജാസിമിനെ വെറുതേവിട്ടു. ഏഴാംപ്രതി ഷജീർ ഒളിവിലാണ്‌. ഇയാൾ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ചുകൊണ്ട് കനകമലയിൽ രഹസ്യയോഗം സംഘടിപ്പിച്ചുവെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി രണ്ട്‌ കുറ്റപത്രങ്ങള്‍ നല്‍കിയിരുന്നു. ഇവയിലാണ് വിധി. . പ്രതികളാരും ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളാണെന്ന്‌ തെളിയിക്കാൻ പ്രോസിക്യൂഷന്‌ കഴിയാത്തതിനാൽ യുഎപിഎ 20-ാം വകുപ്പ്‌ ചുമത്തിയിട്ടില്ല.

2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കനകമലയിൽ ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായി രഹസ്യയോഗം ചേരുകയും ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്നുമാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയതായും കണ്ടെത്തി.

രാഷ്ട്രീയനേതാക്കൾ, ഉന്നതപൊലീസ് ഉദ്യോഗസ്ഥർ, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതായും തെളിഞ്ഞു. 70 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.