Movie prime

പ്രിയങ്കയെ ന്യായീകരിച്ച് കങ്കണ റണൗത്

യൂനിസെഫിന്റെ ഗുഡ് വിൽ അംബാസഡർ സ്ഥാനത്തിരുന്ന് പ്രിയങ്ക ചോപ്ര നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടയിൽ അവരെ പിന്തുണച്ച് നടി കങ്കണ റണൗത്. സ്വന്തം വികാരങ്ങളെയും രാജ്യത്തിന്റെ താല്പര്യങ്ങളെയും വേർതിരിച്ച് ഏതിന് മുൻതൂക്കം നല്കണം എന്ന് തീരുമാനിക്കുന്നത് അത്ര എളുപ്പമല്ല എന്നാണ് ഇത് സംബന്ധിച്ചുള്ള കങ്കണയുടെ പ്രതികരണം. പുൽവാമ ആക്രമണത്തിന് പകരം വീട്ടി ബാലക്കോട്ടിൽ ഇന്ത്യൻ സേന നടത്തിയതായി പറയുന്ന സർജിക്കൽ സ്ട്രൈക്കിന് അഭിവാദ്യം അർപ്പിച്ച പ്രിയങ്കയുടെ ട്വീറ്റാണ് വൻവിവാദമായത്. ലോക സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭയുടെ More
 
പ്രിയങ്കയെ ന്യായീകരിച്ച് കങ്കണ റണൗത്

യൂനിസെഫിന്റെ ഗുഡ് വിൽ അംബാസഡർ സ്ഥാനത്തിരുന്ന് പ്രിയങ്ക ചോപ്ര നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടയിൽ അവരെ പിന്തുണച്ച് നടി കങ്കണ റണൗത്. സ്വന്തം വികാരങ്ങളെയും രാജ്യത്തിന്റെ താല്പര്യങ്ങളെയും വേർതിരിച്ച് ഏതിന് മുൻ‌തൂക്കം നല്കണം എന്ന് തീരുമാനിക്കുന്നത് അത്ര എളുപ്പമല്ല എന്നാണ് ഇത് സംബന്ധിച്ചുള്ള കങ്കണയുടെ പ്രതികരണം.

പുൽവാമ ആക്രമണത്തിന് പകരം വീട്ടി ബാലക്കോട്ടിൽ ഇന്ത്യൻ സേന നടത്തിയതായി പറയുന്ന സർജിക്കൽ സ്‌ട്രൈക്കിന് അഭിവാദ്യം അർപ്പിച്ച പ്രിയങ്കയുടെ ട്വീറ്റാണ് വൻവിവാദമായത്. ലോക സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭയുടെ ഘടകമായ യൂണിസെഫിന്റെ ഗുഡ് വിൽ അംബാസഡർക്ക് എങ്ങിനെയാണ് ഒരു രാജ്യം മറ്റൊരു രാജ്യത്തിൻറെ അതിർത്തി കടന്നു നടത്തിയ സൈനിക ആക്രമണത്തിന് അഭിവാദ്യം അർപ്പിക്കാൻ കഴിയുക എന്നായിരുന്നു വിമർശകരുടെ ചോദ്യം. ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ് പ്രിയങ്കയുടേതെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി.

യുദ്ധത്തെ അനുകൂലിക്കുന്നില്ലെങ്കിലും താനൊരു ദേശസ്നേഹിയാണ് എന്ന വിശദീകരണവുമായി പ്രിയങ്ക പിന്നീട് രംഗത്ത് വന്നെങ്കിലും വിമർശനങ്ങൾ വർധിക്കുകയാണ് ചെയ്തത്. ഗുഡ് വിൽ അംബാസഡർ സ്ഥാനത്തുനിന്നും പ്രിയങ്കയെ ഒഴിവാക്കണം എന്ന ആവശ്യവുമായി പാകിസ്താൻ മനുഷ്യാവകാശ മന്ത്രി ഷിറിൻ മസാരി യൂണിസെഫിന്‌ കത്തെഴുതി.

ബോളിവുഡിൽ നിന്ന് പ്രിയങ്കയെ പിന്തുണച്ച് അധികമാരും രംഗത്ത് വരാതിരിക്കുന്ന സന്ദർഭത്തിലാണ് കങ്കണയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. “സ്വന്തം കടമകൾക്കും വികാരങ്ങൾക്കും ഇടയ്ക്കൊരു തിരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത് പ്രയാസകരമായ കാര്യമാണ്. യൂണിസെഫിന്റെ അംബാസഡർ സ്ഥാനത്തിരിക്കുമ്പോൾ നാമൊരു ആഗോള പൗരനാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഐഡന്റിറ്റിയിലേക്ക് ചുരുങ്ങാനും പാടില്ല. എന്നാൽ നമ്മിൽ എത്രപേർക്ക് ഹൃദയം പറയുന്നത് കേൾക്കാതെ മുന്നോട്ടു പോകാനാവുന്നുണ്ട് എന്ന് പരിശോധിക്കുന്നത് നല്ലതാണ്” – കങ്കണ പറയുന്നു.