Kangri, Kashmir, winter, heaters, warm, Electric Heaters,  traditional fire pot , helps ,people ,modern appliances, , livelihood, Kashmiris , chilling winter cold, an earthen bowl ,woven wicker basket,temperatures , pheran, cold, kanger ,overgarment ,mobile heater,
in ,

കാലങ്ങൾ അതിജീവിച്ച കാശ്മീരിന്റെ സ്വന്തം കാൻഗ്രി

കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും നമ്മുടെ ജീവിത ശൈലിയെ വിടാതെ പിന്തുടരുന്ന ചില ശീലങ്ങളും വസ്തുക്കളുമുണ്ട്. കാശ്മീരികളുടെ ( Kashmiris ) ദിനചര്യയിൽ നിന്ന് ഇഴ പിരിക്കാനാവാത്ത നിരവധി വസ്തുക്കളിലൊന്നാണ് കാൻഗ്രി ( Kangri ). അതിശൈത്യത്തിൽ നിന്ന് രക്ഷ നേടുവാനായി നിരവധി ആധുനിക മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നിരുന്നാലും കാശ്മീരിലെ അതിശൈത്യകാലത്ത് ചൂട് നിലനിർത്താൻ സഹായിക്കുന്ന കാൻഗ്രിയോടുള്ള പ്രിയം ഇക്കാലത്തും കുറഞ്ഞിട്ടില്ല.

ആധുനിക വീട്ടുപകരണങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ കടന്നുകയറ്റം നടത്തുന്ന ഈ കാലഘട്ടത്തിലും കാൻഗ്രി പോലുള്ള പരമ്പരാഗത ഉപകരണത്തിനോട് കാശ്മീരികൾക്കുള്ള പ്രിയം ശ്രദ്ധേയമാണ്. ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്നതും പണച്ചെലവ് കുറവെന്നതും കാൻഗ്രിയെ കൂടുതൽ ജനകീയമാക്കുന്നു.

കാശ്‍മീരികൾ അതികഠിനമായ ശൈത്യകാലത്തെ നേരിടുന്നതിന് വേണ്ടിയുള്ള തയ്യാറടുപ്പിൽ പ്രധാനമായി കരുതുന്നത് പരമ്പരാഗത ശൈലിയിലുള്ള കമ്പിളിയുടുപ്പായ ഫെറാനും കാൻഗ്രിയുമാണ്. തണുപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടി വസ്ത്രത്തിന്റെ പുറത്തുകൂടി ഉപയോഗിക്കുന്ന കാശ്മീരിന്റെ തനതായ ഒരു കമ്പിളി കുപ്പായമാണ് ഫെറാൻ.

നെയ്ത കുട്ടയും അതിനുള്ളിലെ മൺപാത്രവും ഉൾപ്പെടുന്നതാണ് കാൻഗ്രി. ഈ മൺപാത്രത്തിൽ ചാരം കൊണ്ടു മൂടപ്പെട്ട തീക്കനലുകൾ നിക്ഷേപിച്ചാണ് ആളുകൾ തീകായ്യുന്നത്. തണുപ്പ് അധികമാകുമ്പോൾ ഫെറാന്റെ ഉള്ളിലൂടെ ശരീരത്തിന് അഭിമുഖമായി കാൻഗ്രി പിടിച്ചുകൊണ്ട് തീകായുന്നത്. ‘കംഗർ’ എന്നാണ് കാൻഗ്രി പ്രാദേശിക ഭാഷയിൽ അറിയപ്പെടുന്നത്.

Kangri, Kashmir, winter, heaters, warm, Electric Heaters,  traditional fire pot , helps ,people ,modern appliances, , livelihood, Kashmiris , chilling winter cold, an earthen bowl ,woven wicker basket,temperatures , pheran, cold, kanger ,overgarment ,mobile heater,അതിമനോഹരമായ കാശ്മീർ താഴ്വരയിലെ ജനജീവിതത്തെ കൂടുതൽ സുഖപ്രദമാക്കുന്നതിൽ കാൻഗ്രി ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. മാത്രവുമല്ല ആധുനിക കാലത്തെ ഉപകരണങ്ങൾക്കൊന്നും തന്നെ പ്രാദേശിക വസ്തുവായ കാൻഗ്രിയ്ക്ക് മേൽ ആധിപത്യം നേടാൻ സാധിച്ചിട്ടില്ല. കാശ്മീരി ജനതയ്ക്ക് ഊഷ്മളമായ ചൂട് പകരുന്നതിനോടൊപ്പം ഇത് കാശ്മീരിലെ വലിയ ഒരു വിഭാഗത്തിന്റെ ഉപജീവനമാർഗം കൂടിയാണ്.

കാശ്മീരിൽ ഉടനീളം ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരുമാണ് കാശ്മീരിൽ കാൻഗ്രിയുടെ നിർമ്മാണവും വിപണനവും നടത്തി ഉപജീവനം നടത്തുന്നത്. പരമ്പരാഗത മൺപാത്ര നിർമ്മാതാക്കൾ കാൻഗ്രിയ്ക്കുള്ളിൽ വയ്ക്കുന്ന മൺചട്ടി നിർമ്മിക്കുന്നു. മൺചട്ടി വയ്ക്കാനുള്ള കുട്ട നെയ്യുന്നത് കരകൗശലം ഉപജീവനമാക്കിയ കുടുംബങ്ങളാണ്. കുട്ടയോടൊപ്പം കൈപ്പിടികൾ ഘടിപ്പിച്ചിട്ടുള്ളതു കൊണ്ട് ഇത് എവിടെ പോകുമ്പോഴും ഒപ്പം കൊണ്ടു പോകാൻ വളരെ സൗകര്യപ്രദമാണ്.

കാശ്മീരികളെ സംബന്ധിച്ചിടത്തോളം കാൻഗ്രി ഒരു സഞ്ചരിക്കുന്ന ഹീറ്ററാണെന്ന് പറയാം. കാൻഗ്രി നിർമ്മാണത്തിന് ക്ഷമയും കഴിവും ഒരുപോലെ ആവശ്യമാണ്. കാരണം, അത്ര എളുപ്പത്തിൽ കാൻഗ്രി നിർമ്മിക്കാൻ സാധ്യമല്ല. അതിന് പിന്നിൽ വളരെയേറെ പ്രയത്നം ആവശ്യമാണ്. കാടുകളിൽ പോയി ഉണങ്ങിയ ചൂരൽവള്ളികൾ ശേഖരിച്ച് അതിനെ ഉരച്ചും, രാകിയും, തിളപ്പിച്ചും, കളർ ചെയ്‌തും നിർമ്മാണത്തിനായി പാകപ്പെടുത്തിയെടുക്കണം.

വളരെ കഴിവുറ്റ നിർമ്മാണത്തൊഴിലാളികളുടെ മേൽനോട്ടത്തിലാണ് കാൻഗ്രിയുടെ ഓരോ ഘട്ടത്തിലെ നിർമ്മാണവും നടക്കുന്നത്. കാൻഗ്രി നിർമ്മാണം പോലെ ഇതിന് ആവശ്യമായ കരി നിർമ്മിക്കുന്നതും വിൽക്കുന്നതും ഇവിടെയുള്ളവരുടെ മറ്റൊരു പ്രധാന തൊഴിലാണ്. ശൈത്യകാലത്ത് കാശ്മീരിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കരി വിറ്റാണ് അവരുടെ ഉപജീവനമാർഗം കണ്ടെത്തുന്നത്.

നവംബർ മാസത്തിന്റെ തുടക്കം മുതൽ കാശ്മീരിലെ വിപണികളിലെല്ലാം കാൻഗ്രിയുടെ വിപണനം വർദ്ധിക്കാറുണ്ട്. 600 മുതൽ 1000 വരെ കാൻഗ്രികളാണ് ഓരോ കടകളിൽ നിന്നും പ്രതിവർഷം വിറ്റു പോകുന്നത്. ആകൃതിയും ഡിസൈനും അനുസരിച്ച് കാൻഗ്രിയുടെ വിപണിയിലെ വില 150 മുതൽ 1500 രൂപ വരെയാകും. എന്നാൽ സാധാരണ കാൻഗ്രി 150 രൂപ മുതൽ 250 രൂപ വരെയുള്ള മിതമായ നിരക്കിൽ ലഭ്യമാണ്.

കശ്മീരികൾ തങ്ങളുടെ ദേശത്തിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായാണ് കാൻഗ്രിയെ കണക്കാക്കുന്നത്. കൂടാതെ വിവാഹങ്ങൾക്കും മറ്റു പ്രധാന ചടങ്ങുകൾക്കും വളരെ മനോഹരമായി അലങ്കരിച്ച കാൻഗ്രിയിൽ സുഗന്ധദ്രവ്യങ്ങൾ ഇട്ട് പുക കാട്ടിയാണ് കാശ്മീരികൾ തങ്ങളുടെ അതിഥികളെ സ്വീകരിക്കുന്നത്.

മാത്രമല്ല കാശ്മീരി കുടുംബങ്ങളിലെ സ്വീകരണമുറികളിൽ കാൻഗ്രി പ്രദർശിപ്പിക്കുന്നത് സാധാരണയാണ്. കൂടാതെ സന്ദർശകർക്ക് കാൻഗ്രി സമ്മാനിക്കുന്ന പതിവുമുണ്ട്. ഒരുപാടു പ്രത്യേകതകൾ അവകാശപ്പെടാവുന്ന കാൻഗ്രി ഇന്നും കശ്മീർ സംസ്കാരത്തിന്റെ ഒരഭിഭാജ്യ ഘടകമായി തുടരുന്നു.

Kangri, Kashmir, winter, heaters, warm, Electric Heaters,  traditional fire pot , helps ,people ,modern appliances, , livelihood, Kashmiris , chilling winter cold, an earthen bowl ,woven wicker basket,temperatures , pheran, cold, kanger ,overgarment ,mobile heater,

Leave a Reply

Your email address will not be published. Required fields are marked *

MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 

എം ആർ വാക്സിനെതിരെ നിലപാട്; എംഎൽഎ തെറ്റ് തിരുത്തണമെന്ന് ഐഎംഎ

കെവിഎം ആശുപത്രി സമരം; സ്വകാര്യ നേഴ്‌സുമാർ സംസ്ഥാനതല പണിമുടക്കിലേക്ക്